HOME
DETAILS

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

  
Web Desk
March 09, 2026 | 1:40 PM

laporta feared war if messi returned xavi hernandez exposes barca presidents lies over failed transfer

മാഡ്രിഡ്: ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സിയുടെ തിരിച്ചുവരവ് മുടക്കിയത് ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയാണെന്ന വെളിപ്പെടുത്തലുമായി മുൻ പരിശീലകൻ സാവി ഹെർണാണ്ടസ്. സ്പാനിഷ് മാധ്യമമായ 'ലാ വാൻഗ്വാർഡിയ' (La Vanguardia) യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സാവി ഈ വെളിപ്പെടുത്തൽ നടത്തിയത്. മെസ്സിയുടെ മടക്കം ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണമാണ് തടസ്സപ്പെട്ടതെന്ന ലാപോർട്ടയുടെ വാദം പച്ചക്കള്ളമാണെന്നും സാവി തുറന്നടിച്ചു.

സാവി വെളിപ്പെടുത്തിയ പ്രധാന കാര്യങ്ങൾ:

2022 ലോകകപ്പ് വിജയത്തിന് പിന്നാലെ 2023 ജനുവരിയിൽ തന്നെ മെസ്സിയുമായി സംസാരിച്ചിരുന്നു. താരം ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു. സാങ്കേതികമായും സാമ്പത്തികമായും (ലാ ലിഗയുടെ അനുമതിയോടെ) ആ ട്രാൻസ്ഫർ ഉറപ്പിച്ചതായിരുന്നു.മെസ്സിയുടെ പിതാവ് ജോർഗെ മെസ്സിയുമായി ലാപോർട്ട ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ലാപോർട്ട തന്നെ ഇതിൽ നിന്ന് പിന്മാറി. മെസ്സി വന്നാൽ ക്ലബ്ബിൽ ഒരു 'അധികാര തർക്കം' (Power Struggle) ഉണ്ടാകുമെന്ന് ലാപോർട്ട ഭയന്നിരുന്നതായി സാവി പറയുന്നു."മെസ്സി തിരിച്ചുവന്നാൽ തനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന് ലാപോർട്ട എന്നോട് നേരിട്ട് പറഞ്ഞു. അത് തനിക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു," സാവി വെളിപ്പെടുത്തി.

ട്രാൻസ്ഫർ നടക്കില്ലെന്ന് മറ്റാരോ വഴി അറിഞ്ഞതോടെ മെസ്സി തന്റെ ഫോൺ കോളുകൾ എടുക്കാതെയായി. ഈ നീക്കത്തിൽ സാവിക്കും പങ്കുണ്ടെന്ന് മെസ്സി തെറ്റിദ്ധരിച്ചതാണ് ഇതിന് കാരണം. എന്നാൽ പിന്നീട് ആ ഒരകൽച്ച തങ്ങൾ സംസാരിച്ച് തീർത്തതായും സാവി പറഞ്ഞു.

പഴിചാരലുമായി ലാപോർട്ട

സാവിക്ക് പിന്നാലെ ലാപോർട്ടയും പ്രതികരണവുമായി രംഗത്തെത്തി. സാവി നിരാശനാണെന്നും അദ്ദേഹം പരിശീലിപ്പിച്ചപ്പോൾ ലഭിക്കാത്ത വിജയങ്ങൾ നിലവിലെ പരിശീലകൻ ഹൻസി ഫ്ലിക്കിന് കീഴിൽ ടീം നേടുന്നുണ്ടെന്നും ലാപോർട്ട പരിഹസിച്ചു. മെസ്സിയുടെ പിതാവാണ് തിരിച്ചുവരേണ്ടെന്ന് തീരുമാനിച്ചതെന്ന പഴയ നിലപാടിൽ തന്നെയാണ് ലാപോർട്ട ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.

പശ്ചാത്തലം

2021-ൽ ബാഴ്സ വിട്ട മെസ്സി പിഎസ്ജിയിലേക്കും (PSG) പിന്നീട് 2023-ൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കുമാണ് ചേക്കേറിയത്. നിലവിൽ മയാമിയിൽ തകർപ്പൻ പ്രകടനം നടത്തുന്ന മെസ്സിക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം 2026 ലോകകപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  2 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  2 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  2 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  2 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  2 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  2 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  2 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  2 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  2 days ago