ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്
കോഴിക്കോട്: ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബലിപെരുന്നാള്‍. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും യു.എസിലും യൂറോപ്പിലും ഇന്നാണ് പെരുന്നാള്‍. വടക്കന്‍ അമേരിക്കയിലെ ഫിഖ്ഹ് കൗണ്‍സിലും യൂറോപ്യന്‍ ഫത്‌വ കൗണ്‍സിലുമാണ് നേരത്തെ പെരുന്നാള്‍ ഉറപ്പിച്ചത്.
തുര്‍ക്കി, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണെയ്, തുര്‍ക്കി, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പാകിസ്താനിലും ബംഗ്ലാദേശിലും നാളെയാണ് പെരുന്നാള്‍. പെരുന്നാളിനോടനുബന്ധിച്ച് പാകിസ്താനില്‍ മൂന്നും ബംഗ്ലാദേശില്‍ ആറുംദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ നാളെയാണ് ബലിപെരുന്നാള്‍. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മിക്ക ഭാഗങ്ങളിലും പശ്ചിമബംഗാള്‍, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും നാളെയാണ് ബലിപെരുന്നാള്‍.
അതേസമയം കര്‍ണാടകയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ കേരളത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കും. കര്‍ണാടകയിലെ ബലിപെരുന്നാള്‍ അവധിയും നാളെയാണ്.
ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുന്ന സഊദി അറേബ്യക്കു പുറമെ ജി.സി.സി രാഷ്ട്രങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും.
ഗള്‍ഫിലെ മതസംഘടനകള്‍ക്കു പുറമെ വിവിധ പ്രവാസി കൂട്ടായ്മകളും ബലി പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."