മേവാത്തില്‍ ബിരിയാണിയിലെ ബീഫ് തിരഞ്ഞ് പൊലിസ്
ഛണ്ഡീഗഡ്: ഹരിയാനയിലെ പൊലിസ് ഇപ്പോള്‍ ജാഗ്രതകാട്ടുന്നത് ക്രമസമാധാനപാലനത്തിനല്ല. ബിരിയാണിയിലെ ബീഫ് തിരയുന്നതിനാണ് അവരിപ്പോള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. പശുവാദികള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അടിച്ചുകൊല്ലുകയും ചെയ്യുന്നതിനിടെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു അവസ്ഥ. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മേവാത്തിലെ തെരുവോരത്ത് ബിരിയാണി വിറ്റ് ജീവിക്കുന്നവരാണ് പൊലിസ് ജാഗ്രതയില്‍ ഏറെ പ്രയാസമനുഭവിക്കുന്നത്. കഴിഞ്ഞദിവസം മുതല്‍ മേവത്തിലെ തെരുവു ഭോജനശാലകളില്‍നിന്ന് പരിശോധനയ്‌ക്കെന്ന പേരില്‍ ബിരിയാണി സാംപിളുകള്‍ പൊലിസ് ശേഖരിക്കുന്നുണ്ട്. ഗോവധവും ഗോമാംസ വില്‍പ്പനയും നിരോധിച്ച സംസ്ഥാനത്ത് ഗോവധത്തിന് പത്തുവര്‍ഷമാണ് ശിക്ഷ. ഹിസാറിലെ ലാലാ ലജ്പത്‌റായ് വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലാണ് ബിരിയാണി സാംപിളുകള്‍ പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."