HOME
DETAILS

ഇറാന്‍ നേതാക്കളെ വധിക്കാന്‍ ഉത്തരവിടുന്ന നെതന്യാഹു; വീണ്ടും വ്യാജ പ്രചരണവുമായി ഇസ്‌റാഈല്‍; തട്ടിപ്പ് പൊളിച്ച് സോഷ്യല്‍ മീഡിയ 

  
Web Desk
March 17, 2026 | 4:10 PM

photo shared by israel allegedly showing netanyahu ordering attacks on iranian leaders was proven to be fake

ടെല്‍അവീവ്: ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ മൂന്നാമതും വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് സ്വയം പരിഹാസരാവുകയാണ് ഇസ്‌റാഈല്‍. ഇറാന്റെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് നെതന്യാഹു നേരിട്ട് ഉത്തരവ് നല്‍കുന്ന ചിത്രമെന്ന പേരില്‍ ഇസ്‌റാഈല്‍ പുറത്തുവിട്ട ചിത്രവും വ്യാജനാണെന്ന് കണ്ടെത്തി. ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ചിത്രം പുറത്തുവിട്ടത്. 

'ഇറാനിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുന്നു,' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നും, ഫെബ്രുവരി 4ന് പ്രസിദ്ധീകരിച്ച ചിത്രം ഇസ്‌റാഈല്‍ വീണ്ടും പുറത്തുവിട്ടെന്നുമാണ് കണ്ടെത്തല്‍. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് നല്‍കിയ അതേ ചിത്രമാണ് നിലവില്‍ പുറത്തുവിട്ട ചിത്രമെന്ന് എഐ ടൂളായ ഗ്രോക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇറാന്‍ തിരിച്ചടിയില്‍ ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ ഇതിനോടകം ശക്തമാണ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ നെതന്യാഹു പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. നെതന്യാഹുവിന്റെതെന്ന പേരില്‍ പുറത്തുവിട്ട ആദ്യ വീഡിയോയിലെ പൊരുത്തക്കേടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ കഫേയില്‍ കോഫി ഓര്‍ഡര്‍ ചെയ്യുന്ന രീതിയില്‍ പുറത്തുവിട്ട വീഡിയോയും വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫോട്ടോയും ഇസ്‌റാഈല്‍ പുറത്തിറക്കിയിട്ടുള്ളത്. ഇതോടെ ഇറാന്‍ ആക്രമണത്തില്‍ നെതന്യാഹു കൊല്ലപ്പെടുകയോ, ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്‌തെന്ന അഭ്യൂഹങ്ങള്‍ ഒന്നുകൂടി ശക്തമാവുകയാണ്. 

the image released by israel, claimed to show benjamin netanyahu directly ordering attacks targeting iran’s senior leadership, has also been found to be fake.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം 

Kerala
  •  2 days ago
No Image

ചൂടിനെ പ്രതിരോധിക്കാന്‍ ദിവസവും അഞ്ച് ലിറ്ററോളം വെള്ളം കുടിച്ചു; 25 കാരന്‍ ഇപ്പോള്‍ ഐ.സി.യുവില്‍;  അമിതമായാല്‍ വെള്ളവും...ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂ...

National
  •  2 days ago
No Image

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലുണ്ടായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 days ago
No Image

ഒരു എണ്ണക്കിണറും പൊട്ടിത്തെറിച്ചിട്ടില്ല, എല്ലാം ഇവിടെ തന്നെയുണ്ട്, വേണമെങ്കില്‍ ലൈവ് ആയി കാണിക്കാം' ട്രംപിനെ പരിഹസിച്ച് ഇറാന്‍ സ്പീക്കര്‍; എണ്ണ വില 140 ഡോളറിലെത്തിക്കുമെന്ന് മുന്നറിയിപ്പ്

International
  •  2 days ago
No Image

സതീശന് എന്തും പറയാനുള്ള ധൈര്യത്തിന് പിന്നില്‍ ലീഗ്; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഭരിക്കാന്‍ പോവുന്നത് ലീഗ്; വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; രാജ്യാന്തര വിപണിയിലും ഇന്ന് വര്‍ധന

Business
  •  2 days ago
No Image

ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പിവി അന്‍വര്‍ 

Kerala
  •  2 days ago
No Image

പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമം; പൊലിസുകാരന്‍ പിടിയില്‍

Kerala
  •  2 days ago
No Image

കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് തിരികെ നല്‍കണം; ചാള്‍സ് രാജാവിനോട് ആവശ്യപ്പെടുമെന്ന് മംദാനി

International
  •  2 days ago
No Image

ആശങ്കയില്ലെന്ന് എം.വി ഗോവിന്ദന്‍, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ടി പി രാമകൃഷ്ണന്‍; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി സി.പി.എം നേതാക്കള്‍

Kerala
  •  2 days ago