HOME
DETAILS

'കാഫിർ സ്ക്രീൻഷോട്ട്': സത്യം അടുത്ത യുഡിഎഫ് സർക്കാർ പുറത്തുകൊണ്ടുവരും; അന്വേഷണം അവസാനിപ്പിച്ച പൊലിസ് നടപടിക്കെതിരെ ഷാഫി പറമ്പിൽ

  
April 04, 2026 | 12:48 PM

shafi parambil criticizes police for halting probe in kafir screenshot case

കോഴിക്കോട്: വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം നിർത്തിവെച്ച പൊലിസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. കുറ്റവാളികളെ കണ്ടെത്തുന്നത് വരെ കേസ് നടപടികൾ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ പ്രതികളെ പിടികൂടാൻ പൊലിസ് മടിച്ചാൽ, വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സത്യം പുറത്തുകൊണ്ടുവരുമെന്നും ഷാഫി പറഞ്ഞു. 

പ്രതികളെ കണ്ടെത്താനായില്ലെന്ന വിചിത്രമായ വാദമുയർത്തി കേസ് ഫയൽ മടക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഈ നീതിനിഷേധം അംഗീകരിക്കില്ലെന്ന് ഷാഫി പറഞ്ഞു. 

ഇടത് സൈബർ ഗ്രൂപ്പുകളിൽ നിന്നാണ് സ്ക്രീൻഷോട്ട് ഉത്ഭവിച്ചതെന്ന് പൊലിസ് നേരത്തെ ഹൈക്കോടതിയിൽ സമ്മതിച്ചിരുന്നു. കൂടാതെ, ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണനാണ് ഇത് ആദ്യം ഷെയർ ചെയ്തതെന്നും കണ്ടെത്തി. പിന്നീട്, റിബേഷിന്റെ ഫോൺ പരിശോധനാ ഫലം ലഭിച്ചില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് പൊലിസ് കേസ് അവസാനിപ്പിച്ചത്.

Shafi Parambil has strongly criticized the police for suspending the investigation into the controversial ‘Kafir’ screenshot case. He demanded that legal proceedings continue until the culprits are identified. Parambil also warned that if the police fail to act now, a future United Democratic Front (UDF) government would ensure that the truth behind the case is brought to light.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  3 days ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  3 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  3 days ago
No Image

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

Kerala
  •  3 days ago
No Image

തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

Kerala
  •  3 days ago
No Image

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International
  •  3 days ago
No Image

പാല്‍ വില വര്‍ധന; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  3 days ago
No Image

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

Saudi-arabia
  •  3 days ago
No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  3 days ago