ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്‍' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വേദിയില്‍ വച്ച് ലഭിച്ചത് കൗതുകകരമായ ഒരു സമ്മാനം. നാല് കിലോ തൂക്കം വരുന്ന മുഴുത്ത നെയ്മീനാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മത്സ്യത്തൊഴിലാളിയുമായ എ.ഡി തോമസ് രാഹുലിന് സമ്മാനിച്ചത്. കേരളീയ വിഭവങ്ങളോടുള്ള രാഹുലിന്റെ താല്‍പര്യം പരിഗണിച്ചാണ് ഇത്തരമൊരു വേറിട്ട സമ്മാനം ഒരുക്കിയത്.
മണ്ണഞ്ചേരി കാവുങ്കലില്‍ നടന്ന പ്രചാരണ യോഗത്തിനിടെയാണ് രാഹുലിന് മീന്‍ സമ്മാനിക്കണമെന്ന ആഗ്രഹം എ.ഡി തോമസ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ അറിയിച്ചത്. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് എത്തിച്ച നെയ്മീന്‍ കനത്ത സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിഐപി പരിവേഷത്തോടെ വേദിയിലെത്തിച്ചു.
അമ്പലപ്പുഴ വളഞ്ഞവഴിയിലെ ശ്രീറാം വള്ളത്തിലെ തൊഴിലാളിയായ അനില്‍കുമാറാണ് രാഹുലിന് മീന്‍ കൈമാറിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എ.ഡി തോമസിനൊപ്പം ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും ഈ സമയം വേദിയിലുണ്ടായിരുന്നു.
During his election campaign in Alappuzha, Congress leader Rahul Gandhi was gifted a fresh 4kg kingfish (Neymeen) by UDF candidate and fisherman A.D. Thomas as a token of Kerala's culinary hospitality.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."