HOME
DETAILS

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ

  
April 10, 2026 | 7:08 AM

three arrested in bihar for alleged plot to assassinate prime minister

പട്ന: ബീഹാറിൽ പ്രധാനമന്ത്രിയെ വധിക്കാൻ ​ഗൂഡാലോചന നടത്തിയ മൂന്ന് പേർ പിടിയിൽ. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ (CIA) സഹായം തേടി പ്രധാനമന്ത്രിയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന ഗൗരവകരമായ ആരോപണമാണ് പ്രതികൾക്കെതിരെ ഉയർന്നു വന്നത്. ബക്‌സർ ജില്ലക്കാരനായ അമൻ തിവാരിയാണ് ​ഗൂഡാലോചനയിലെ മുഖ്യപ്രതി. 

ബുധനാഴ്ച രാത്രി ബക്‌സർ ജില്ലയിലെ സിംരി പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അമൻ തിവാരി പിടിയിലായത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷാ രഹസ്യങ്ങൾ കൈമാറാമെന്നും പകരമായി വൻതുക വേണമെന്നും ആവശ്യപ്പെട്ട് പ്രതി സിഐഎയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സന്ദേശമയച്ചതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സിഐഎ വെബ്സൈറ്റ് ഹാക്ക് ചെയ്യാനും പ്രതി ശ്രമം നടത്തിയിരുന്നതായി ബക്‌സർ എസ്.പി. ശുഭം ആര്യ പറഞ്ഞു. 

അറസ്റ്റിന് പിന്നാലെ പ്രതിയുടെ വീട്ടിൽ പൊലിസ് നടത്തിയ റെയ്ഡിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ, ഇയാളുടെ മുറി പൊലിസ് സീൽ ചെയ്തിരിക്കുകയാണ്. 

അമൻ തിവാരി മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. 2022-ൽ കൊൽക്കത്ത വിമാനത്താവളം ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഇയാളെ പൊലിസ് പിടികൂടിയിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പൊലിസ് അതീവ ജാ​ഗ്രത പാലിക്കുന്നുണ്ട്. 

Three individuals have been arrested in Bihar for allegedly plotting to assassinate the Prime Minister. The accused are also suspected of attempting to leak security details with the help of Central Intelligence Agency (CIA). Aman Tiwari, a native of Buxar district, has been identified as the prime suspect in the conspiracy.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  6 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  6 days ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  6 days ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  6 days ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  6 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  6 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  6 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  6 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  6 days ago