താനൂരില്‍ 3,000 അമ്മമാരെ നാളെ ആദരിക്കും
തിരൂര്‍: 'എന്റെ ഗ്രാമം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ താനൂരില്‍ നടത്തുന്ന ഓണം-പെരുന്നാള്‍ ആഘോഷത്തിന്റെ സമാപന ദിനമായ നാളെ മുവായിരത്തോളം അമ്മമാരെ ആദരിക്കും. പുത്തന്‍തെരുവിലെ പ്രത്യേക വേദിയില്‍ നാളെ രാവിലെ 10.30നാണ് ആദരിക്കല്‍ ചടങ്ങ്.
മണ്ഡലത്തിലെ 65 വയസിന് മുകളിലുള്ള അമ്മമാരെയാണ് ആദരിക്കുന്നത്. പരിപാടി മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് താനൂര്‍ ദേവദാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ പന്തലില്‍ അമ്മമാര്‍ക്ക് ഓണസദ്യയും നല്‍കും. വൈകീട്ട് നാലിന് 'ആഘോഷങ്ങള്‍ മാനവികതയ്ക്ക് ' എന്ന വിഷയത്തില്‍ സെമിനാറും സമാപനസമ്മേളനവും നടക്കും.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തിന് മുന്നോടിയായി കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ആനയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകുമെന്ന് വി അബ്ദുറഹ്മാന്‍ എം.എല്‍.എ, സംഘാടക സമിതി കണ്‍വീനര്‍ അബ്ദുറസാക്ക്, ബാലകൃഷ്ണന്‍, എന്‍.ആര്‍ ബാബു എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."