ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം
പോത്തന്‍കോട്: ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റും ഗുരുകുലവും ചേര്‍ന്നു സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു ജയന്തി ആഘോഷം ഇന്നുമുതല്‍ 16 വരെ നടക്കും.
ഇന്നു രാവിലെ 7.30നു ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാന്ദ പതാക ഉയര്‍ത്തും. എട്ടിനു മംഗലത്തുകോണം ആതിര റാണിയുടെ സംഗീതസുധ. വൈകിട്ട് ഏഴിനു സാംസ്‌കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യും. 15നു രാത്രി ഏഴിനു സീന പള്ളിക്കരയുടെ കഥാപ്രസംഗം.
16നു രാവിലെ 10നു ഗുരുസ്തവം രചനാ ശതാബ്ദി ആഘോഷം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. 3.30നു മതസൗഹാര്‍ദ ഘോഷയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മുകേഷ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. 6.30നു ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ മുഖ്യ അതിഥിയായിരിക്കും. രാത്രി 10.30 മുതല്‍ രാകേഷ് ബ്രഹ്മാനന്ദന്‍, ആതിര മുരളി എന്നിവരുടെ സംഗീതനിശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."