HOME
DETAILS

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

  
Web Desk
April 11, 2026 | 6:08 PM

payyannur incident two cpm workers arrested for setting fire to the car of v kunhikrishnans supporter

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീട് ആക്രമിക്കുകയും കാർ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. സിപിഎം പ്രവർത്തകരായ സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മുൻ സിപിഎം പ്രവർത്തകനായ ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് പയ്യന്നൂരിനെ സംഭവം അരങ്ങേറിയത്. പുരുഷോത്തമന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അക്രമികൾ തീവെച്ച് നശിപ്പിക്കുകയായിരുന്നു. കൂടാതെ വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുതകർക്കുകയും ചെയ്തു. പുലർച്ചെ ആക്രമണത്തിന്റെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കാർ ആളിക്കത്തുന്നത് കണ്ടത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന് അനുകൂലമായി ടി. പുരുഷോത്തമൻ നിലപാടെടുത്തതാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അദ്ദേഹം വി. കുഞ്ഞികൃഷ്ണനൊപ്പമാണ് നിലയുറപ്പിച്ചത്.

ജനൽ ചില്ലുകൾ തകരുന്ന ശബ്ദം കേട്ടാണ് ഓടിയിറങ്ങിയത്. അപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു, സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് അന്നുതന്നെ സംശയമുണ്ടായിരുന്നു എന്ന് ടി. പുരുഷോത്തമൻ പറഞ്ഞു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലിസ് അന്വേഷിച്ചുവരികയാണ്. പയ്യന്നൂരിലെ പാർട്ടിയിലെ വിഭാഗീയതയും തർക്കങ്ങളുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

Two CPM workers have been arrested in connection with the arson attack on a car belonging to a supporter of veteran leader V. Kunhikrishnan in Payyannur. The incident is linked to ongoing internal rifts within the party’s local unit, following Kunhikrishnan's previous stance against financial irregularities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  4 days ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  4 days ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  4 days ago
No Image

ലോറി ഡ്രൈവറെ പറ്റിച്ച് പണം വാങ്ങി, പത്ത് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ ഒളിവ് ജീവിതം; മുക്കം എം.ഡി.എം.എ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍

Kerala
  •  4 days ago
No Image

മെയ് 17ലെ ആക്രമണത്തെ യു.എ.ഇയിലെ ബറാക്ക ആണവനിലയം വിജയകരമായി അതിജീവിച്ചതായി ആണവോര്‍ജ്ജ ഏജന്‍സി

uae
  •  5 days ago
No Image

പാചകവാതക വിലക്കയറ്റത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ കേന്ദ്രത്തിന്റെ പുതിയ തന്ത്രം? എൽ.പി.ജിക്ക് പകരം എഥനോൾ സ്റ്റൗവുമായി ഗഡ്കരി

National
  •  5 days ago
No Image

അര്‍ബുദം: റിയാദില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി അന്തരിച്ചു

Saudi-arabia
  •  5 days ago
No Image

'കലാച്ചി'ക്കെതിരെയുള്ള കോപ്പിയടി ആരോപണം പൂർണമായി തള്ളി കെ.ആർ. മീര; 'ആരോപണങ്ങൾ സത്യസന്ധതയില്ലാത്തത്'

Kerala
  •  5 days ago
No Image

കർണാടകയിൽ ഡി.കെ ശിവകുമാർ യുഗം; മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ രണ്ട് മലയാളികളും?

National
  •  5 days ago