ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി
മസ്‌കത്ത്: ഒമാനില്‍ കാണാതായ പതിനഞ്ചുകാരിയായ പ്രവാസി പെണ്‍കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ബോഷര്‍ വിലായത്തിലെ അല്‍ ഗുബ്രയിലുള്ള സ്വന്തം വീട്ടില്‍ നിന്നിറങ്ങിയ ഷിറീന്‍ മഹ്മൂദ് ശാബാന്‍ യഹ്‌യ എന്ന 15കാരിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കണ്ടെത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടി ഏത് രാജ്യക്കാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Summary: : The Royal Oman Police (ROP) has confirmed that the previously reported missing expat girl has been found in good health, and legal procedures are being completed in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."