HOME
DETAILS

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

  
April 12, 2026 | 3:58 AM

Thundery rain lashes Bahrain on yesterday

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകീട്ടോടെ ലഭിച്ചത് ഇടിയോട് കൂടിയ ശക്തമായ കാറ്റും മഴയും. വൈകുന്നേരം 6.15ഓടെ ആരംഭിച്ച മഴ പുലര്‍ച്ചെ വരെ നീണ്ടുനിന്നതായി ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്ത മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 25 നോട്ട്‌സ് വരെ വേഗതയില്‍ ശക്തമായ വടക്കുകിഴക്കന്‍ കാറ്റും വീശിയടിച്ചു. അന്തരീക്ഷ ഈര്‍പ്പം 90 ശതമാനം വരെ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. പതിറ്റാണ്ടുകളായി കാണാത്ത വിധമുള്ള ശക്തമായ ഇടിമിന്നലാണ് ഇന്നലെ രാജ്യത്ത് അനുഭവപ്പെട്ടത്.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. അശ്രദ്ധമായ ഡ്രൈവിങ് ഒഴിവാക്കാനും അനുവദനീയമായ വേഗത മാത്രം പാലിക്കാനും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം സൂക്ഷിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. സുരക്ഷിതമാണെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമേ ഓവര്‍ടേക്ക് ചെയ്യാന്‍ പാടുള്ളൂ. ശക്തമായ കാറ്റില്‍ കടലില്‍ തിരമാലകള്‍ രണ്ട് മീറ്ററിലധികം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും കടല്‍യാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇന്നലെ പകല്‍ ഉയര്‍ന്ന താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയെങ്കിലും വൈകുന്നേരത്തോടെ പെയ്ത മഴയോടെ ഇത് 21 ഡിഗ്രിയായി കുറഞ്ഞു. ഇന്ന് തെക്കുകിഴക്കന്‍ കാറ്റ് മണിക്കൂറില്‍ 30 നോട്ട്‌സ് വരെ വേഗതയില്‍ വീശാന്‍ സാധ്യതയുള്ളതിനാല്‍ സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപനില 22 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരിക്കും. നാളെ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും വടക്കന്‍ കാറ്റിന്റെ വേഗത 17 നോട്ട്‌സായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

English Summary: Thunder and rain of varying intensity battered parts of the kingdom yesterday evening, prompting authorities to warn people against reckless driving due to inclement conditions. The rains began at around 6.15pm and lasted until early in the morning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  2 days ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  2 days ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  2 days ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 days ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago