ഗ്ലാമർ ജോലി: ആകർഷകമായ ശമ്പളത്തിനൊപ്പം ലോകം ചുറ്റാനുള്ള അവസരം; ഫ്ലൈ ദുബൈയിൽ കാബിൻ ക്രൂ ഒഴിവുകൾ | Career in flydubai
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ (flydubai) പുതിയ കാബിൻ ക്രൂ നിയമനങ്ങൾക്കായുള്ള വിജ്ഞാപനം പുറത്തിറക്കി. ഏവിയേഷൻ, കസ്റ്റമർ സർവീസ് രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. നൂറിലധികം ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുന്ന കമ്പനി, ആകർഷകമായ ശമ്പളത്തിനൊപ്പം ലോകം ചുറ്റാനുള്ള അവസരം കൂടിയാണ് ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്.
അപേക്ഷകർക്കുള്ള അടിസ്ഥാന യോഗ്യതകൾ:
* പ്രായം: കുറഞ്ഞത് 21 വയസ്സ്.
* ഉയരം: കുറഞ്ഞത് 158 സെൻ്റീമീറ്റർ.
* വിദ്യാഭ്യാസം: കുറഞ്ഞത് ഹൈസ്കൂൾ ഡിപ്ലോമ (പ്ലസ് ടു).
* ഭാഷ: മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷി (അറബി, ഹിന്ദി പോലുള്ള മറ്റു ഭാഷകൾ അറിയാവുന്നത് അധിക യോഗ്യതയാണ്).
* ശാരീരിക യോഗ്യത: മികച്ച ആരോഗ്യം (മെഡിക്കൽ പരിശോധനകൾ പാസാകണം).
* യൂണിഫോം ധരിക്കുമ്പോൾ പുറത്ത് കാണുന്ന രീതിയിൽ ശരീരത്തിൽ ടാറ്റൂ പാടില്ല.
* ദുബൈയിലേക്ക് മാറി താമസിക്കാൻ സന്നദ്ധരായിരിക്കണം.
* ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കസ്റ്റമർ സർവീസ് രംഗത്തെ മുൻപരിചയം അഭികാമ്യം.
ശമ്പളവും മറ്റ് പ്രധാന ആനുകൂല്യങ്ങളും:
* അടിസ്ഥാന ശമ്പളം, ഭവന അലവൻസ്, യാത്രാ അലവൻസ് എന്നിവയുൾപ്പെടെ പ്രതിമാസം 8,275 ദിർഹം (രണ്ട് ലക്ഷം രൂപ) ലഭിക്കും.
* ഇതിനുപുറമെ ഫ്ലൈയിംഗ് അവറുകൾ അടിസ്ഥാനമാക്കി ശരാശരി 4,500 ദിർഹം (ഏകദേശം 90 മണിക്കൂർ ഫ്ലൈയിംഗ് ടൈം) അധികമായി ലഭിക്കും. അങ്ങനെ ഏകദേശം മൂന്ന് ലക്ഷത്തിൽ അധികം രൂപ തുടക്കത്തിൽ ലഭിക്കും).
* മികച്ച മെഡിക്കൽ ഇൻഷുറൻസ്.
* വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള വാർഷിക അവധി.
* വാർഷിക അവധിക്ക് നാട്ടിൽ പോകാനുള്ള യാത്രാ ടിക്കറ്റ്.
* കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നിരക്കിളവുകളോടെ വിമാന ടിക്കറ്റുകൾ.
* ഓപ്പൺ-എൻഡഡ് കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും നിയമനം.
* സർവീസ് അവസാനിക്കുമ്പോഴുള്ള ആനുകൂല്യങ്ങൾ (End-of-service benefits).
എങ്ങനെ അപേക്ഷിക്കാം:
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഫ്ലൈ ദുബൈയുടെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് (careers.flydubai.com) സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
❗ശ്രദ്ധിക്കുക: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം ഏകദേശം 9,700 ദിർഹത്തിൻ്റെ (2,650 ഡോളർ) ട്രെയിനിങ് ബോണ്ട് ഉണ്ടായിരിക്കുന്നതാണ്).
English summary : Dubai-based airline flydubai has announced new recruitment for its cabin crew team, inviting applications from candidates ready to build a career in aviation and customer service.
The airline, which operates a growing network across more than 100 destinations, said the role offers an opportunity to travel the world while representing both the carrier and the city of Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."