HOME
DETAILS

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്, പശ്ചിമേഷ്യ യുദ്ധഭീതിയില്‍

  
Web Desk
April 19, 2026 | 4:06 AM

iran closes strait of hormuz mujtaba khamenei warns of attacks on ships and bitter defeat for enemies

 


തെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായും ഈ പാതയിലൂടെ കടന്നുപോകുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യം വയ്ക്കുമെന്നും ഇറാന്‍ നാവികസേനയുടെ കര്‍ശന മുന്നറിയിപ്പ്. ഇറാന്‍ സായുധ സേനാ ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ ആണ് ശത്രുക്കള്‍ക്ക് 'കയ്‌പ്പേറിയ തോല്‍വി' പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധ ഭീതിയിലായിരിക്കുകയാണ്.

ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതിനാലാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) നിലപാട് കടുപ്പിച്ചത്. ഈ ഉപരോധം നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. അതേസമയം, ഇറാന്‍ തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നോക്കേണ്ടെന്നും ഉപരോധം തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചടിച്ചു. 

ബുധനാഴ്ചയ്ക്കകം പുതിയ കരാറിലെത്തിയില്ലെങ്കില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്നും ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഈ മേഖലയിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ പതാക വഹിച്ച കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തത് സാഹചര്യം വഷളാക്കിയിട്ടുണ്ട്.

പേര്‍ഷ്യന്‍ ഗള്‍ഫിലോ ഒമാന്‍ കടലിലോ ഉള്ള കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് നീങ്ങരുതെന്നാണ് ഇറാന്റെ നിര്‍ദേശം. സംഘര്‍ഷം ഒഴിവാക്കാന്‍ പാകിസ്താനില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് കമല ഹാരിസ് വിമര്‍ശിച്ചു. എണ്ണക്കപ്പല്‍ പാത അടഞ്ഞതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്.

 

Tensions escalate in the Middle East as Iran closes the strategic Strait of Hormuz and threatens to target any transiting vessels in response to US naval sanctions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍

Kerala
  •  an hour ago
No Image

'ചെൽസി ജേഴ്‌സി അണിഞ്ഞ ഏറ്റവും വെറുപ്പുളവാക്കുന്ന താരങ്ങളിൽ ഒരാൾ'; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇരയായി യൂണൈറ്റഡ് താരം

Football
  •  2 hours ago
No Image

ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയില്‍ വിഷപ്പാമ്പ്; തൃശൂരില്‍ 8 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില അതീവ ഗുരുതരം

Kerala
  •  2 hours ago
No Image

സംഘടനാ വിരുദ്ധ പ്രവർത്തനം: ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി; നടപടി വി. കുഞ്ഞികൃഷ്ണനുമായി സഹകരിച്ചതിന്

Kerala
  •  2 hours ago
No Image

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

National
  •  2 hours ago
No Image

സൂര്യക്ക് ശനിദശ; അജിത് അഗാർക്കർ തുടരും, 2027 ലോകകപ്പ് വരെ കാലാവധി നീട്ടാൻ ബിസിസിഐ

Cricket
  •  3 hours ago
No Image

കേരളത്തില്‍ രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

നിതിന്‍ രാജിന്റെ മരണം ലോണ്‍ ആപ്പ് ഭീഷണി മൂലം; ജാതി വിവേചന ആരോപണം തള്ളി കോളജ് മാനേജ്‌മെന്റ്

Kerala
  •  3 hours ago
No Image

ഐപിഎല്ലിൽ 'ഭുവി' വിസ്മയം; ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമോ? മുൻ സൂപ്പർ താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Cricket
  •  4 hours ago
No Image

യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം; വരും ദിവസങ്ങളിൽ മഴക്കും കാറ്റിനും സാധ്യത | UAE Weather Updates

Weather
  •  4 hours ago