'വോട്ട് നീക്കിയതിനെ കുറിച്ച് സംസാരിക്കുന്നത് പോലും നിരീക്ഷണത്തില്‍' എല്ലാം നഷ്ടമാവുമെന്ന ഭീതിയില്‍ മുര്‍ഷിദാബാദ് നിവാസികള്‍; എസ്.ഐ.ആറിന്റെ മറവില്‍ നടന്നത് മനഃപൂര്‍വമുള്ള 'കടുംവെട്ട്'
കൊല്‍ക്കത്ത: 'ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി നഷ്ടപ്പെടുമോ? ഞങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുമോ?'- മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ചില്‍ നിന്നുള്ള വോട്ടര്‍മാര ചോദിക്കുന്നു. ഭീതി നിറഞ്ഞ അവരുടെ ഓരോ വാക്കുകളിലുമുണ്ട് പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയസാമൂഹിക സാഹചര്യം. ഈ മാസം 23, 29 തീയതികളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന എസ്.ഐ.ആര്‍ പ്രക്രിയ വലിയ ആശങ്കകളാണ് വോട്ടര്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് പേരുകള്‍ (പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട) നീക്കം ചെയ്യപ്പെട്ടതാണ് മുര്‍ഷിദാബാദിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. മിക്ക തെരുവിലെയും സംസാര വിഷയവും ഇപ്പോഴിത് തന്നെ.
2002 - 2004 കാലഘട്ടത്തിലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയാണ് നിലവിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ അധികൃതര്‍ പരിശോധിക്കുന്നത്. 2002ലെ പട്ടികയിലുള്ളവരുമായോ അവരുടെ കുടുംബാംഗങ്ങളുമായോ ബന്ധമുള്ളവരെ 'മാപ്പ്ഡ്' വോട്ടര്‍മാരായും അല്ലാത്തവരെ 'അണ്‍മാപ്പ്ഡ്' വോട്ടര്‍മാരായുമാണ് തരംതിരിക്കുന്നത്.
എന്നാല്‍ ഈ പ്രക്രിയയില്‍ വലിയ പിഴവുകള്‍ സംഭവിച്ചതായി ബംഗാളികള്‍ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കളുടെ പേര് 2002ലെ പട്ടികയില്‍ ഉണ്ടായിട്ടും, കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും തന്റെയും സഹോദരന്റെയും പേരുകള്‍ വെട്ടിമാറ്റപ്പെട്ടതായി ഷംഷേര്‍ഗഞ്ചിലെ അക്തര്‍ അലി ചൂണ്ടിക്കാട്ടുന്നു.
മുര്‍ഷിദാബാദിലെ സംഷേര്‍ഗഞ്ചിലെ ഗ്രാമപ്രദേശമായ മധ്യചച്ചന്ദയിലാണ് അലി താമസിക്കുന്നത്. .
211 ആണ് അലിയുടെ പാര്‍ട്ട് നമ്പര്‍. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയ നടപ്പിലാവുന്നത് വരെ അദ്ദേഹം സംഷേര്‍ഗഞ്ച് അസംബ്ലിയിലെ 56-ാം നമ്പര്‍ വോട്ടറായിരുന്നു.
'എന്റെ പിതാവിന്റെയും മാതാവിന്റേയും പേരുകള്‍ 2002-ലെ വോട്ടര്‍ പട്ടികയില്‍ യഥാക്രമം 417 ഉം 418 ഉം സീരിയല്‍ നമ്പറുകളായിരുന്നു. എന്റെ പേരും പിതാവിന്റെ പേരും തമ്മില്‍ ഒരു പൊരുത്തക്കേട് ഉണ്ടെന്നതാണ് എനിക്ക് കാണിച്ച കാരണം. മറുപടിയായി, ഞാന്‍ എന്റെ എല്ലാ സാധുവായ രേഖകളും സമര്‍പ്പിച്ചു,' മൂന്ന് തവണ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുള്ള അലി വിശദീകരിക്കുന്നു.
പേരിലെ അക്ഷരങ്ങളിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും സാങ്കേതികമായി പൊരുത്തക്കേടായി കണ്ട് സോഫ്റ്റ്വെയര്‍ വഴി സ്വയമേവ നോട്ടിസുകള്‍ അയക്കപ്പെടുകയാണ്. ഇതുസംബന്ധിച്ച് പരാതിപ്പെടുകയാണെങ്കില്‍ തങ്ങള്‍ വെറും സന്ദേശവാഹകര്‍ മാത്രണെന്നാണ് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) പറയുന്നത്.
''ഖാതുന്‍'', ''ബീബി'' തുടങ്ങിയ സ്ത്രീകളുടെ പേരുകളിലെ വ്യത്യാസങ്ങള്‍ മുതല്‍ ബംഗ്ലാ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ''സെഖ്'' പോലുള്ള പേരുകള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നതടക്കം വെട്ടിമാറ്റലിന് കാരണമായി. ഈ വെട്ടിമാറ്റലുകള്‍ ഫീല്‍ഡ്-ലെവല്‍ പരിശോധനയുടെ ഫലമല്ലെന്നും, പലപ്പോഴും സിസ്റ്റത്തില്‍ തന്നെ അവ സൃഷ്ടിക്കപ്പെടുന്നതാണെന്നുമാണ് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വിശദീകരിക്കുന്നത്.
''ആളുകള്‍ക്ക് ലഭിക്കുന്ന നോട്ടീസുകള്‍ സ്വയമേവ ജനറേറ്റ് ചെയ്തവയോ അക ജനറേറ്റ് ചെയ്തവയോ ആണ്,'' പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെഒരു ആഘഛ ദേശീയ മാധ്യമത്തോട് പറഞ്ഞു, . ''ഞങ്ങളോട് അവ കൈമാറാന്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. തീരുമാനമെടുക്കുന്നത് ഞങ്ങളല്ല. ഞങ്ങള്‍ വെറും സന്ദേശവാഹകര്‍ മാത്രമാണ്'' അവര്‍ വ്യക്തമാക്കി.
ബംഗാളില്‍ ഏകദേശം 91 ലക്ഷം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. 66 ശതമാനം മുസ്ലിം ജനസംഖ്യയുള്ള മുര്‍ഷിദാബാദില്‍ മാത്രം 4.5 ലക്ഷത്തിലധികം ആളുകള്‍ പുറത്തായി. ഷംഷേര്‍ഗഞ്ച് മണ്ഡലത്തില്‍ മാത്രം 74,775 പേരുകള്‍ നീക്കം ചെയ്യപ്പെട്ടു. ചില ബൂത്തുകളില്‍ (ഉദാഹരണത്തിന് പാര്‍ട്ട് നമ്പര്‍ 158) 100 ശതമാനം വോട്ടര്‍മാരും പുറത്തായി. മറ്റ് ചിലയിടങ്ങളില്‍ 95 മുതല്‍ 97 ശതമാനം വരെയാണ് വെട്ടിമാറ്റപ്പെട്ടത്.
സംസ്ഥാന ജനസംഖ്യയുടെ 27% വരുന്ന മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ മൂന്നിലൊന്നും. ഇത് കേവലം സാങ്കേതിക പിഴവല്ലെന്നും പ്രതിനിധാനത്തെയും ജനാധിപത്യ പങ്കാളിത്തത്തെയും ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരേ സംസാരിക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യമാണ് ഇവിടെ. മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുന്നവരെ പൊലിസും ബി.എസ്.എഫും നിരീക്ഷിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ലോക്കല്‍ പൊലിസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയ സംഭവങ്ങളുമുണ്ട്.
മുമ്പ് നടന്ന ചില പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതും അറസ്റ്റുകള്‍ നടന്നതും ഭീതി ഇരട്ടിയാക്കി. വോട്ട് വെട്ടിമാറ്റല്‍ പ്രക്രിയ ബംഗാളിന്റെ സാമൂഹിക സൗഹാര്‍ദ്ദത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അധ്യാപകനായ മുഹമ്മദ് അന്‍സാറുല്‍ ഇസ്‌ലാം സാക്ഷ്യപ്പെടുത്തുന്നു.
''ഞങ്ങളുടെ പ്രദേശത്ത്, ഡോക്ടര്‍മാര്‍ മുതല്‍ എഞ്ചിനീയര്‍മാര്‍, പ്രൊഫസര്‍മാര്‍, ദിവസവേതന തൊഴിലാളികള്‍ വരെയുള്ള എല്ലാവരുടെയും പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്,'' അധ്യാപകനായ മുഹമ്മദ് ആരിഫ് അന്‍സാരി പറയുന്നു.
'നേരത്തെ, ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചവരാണ്. ഹിന്ദുവും മുസ്‌ലിമും, എഉത്സവങ്ങളും ഭക്ഷണവും ആഘോഷങ്ങളും പങ്കിട്ടിരുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ഈ പ്രക്രിയ, എസ്.ഐ.ആര്‍ ഞങ്ങള്‍ക്കിടയില്‍ അകലവും സംശയവും വളര്‍ത്തിയിരിക്കുന്നു. ആളുകള്‍ ഞങ്ങളെ വ്യത്യസ്തരായി കാണുന്നു. ഇസാമൂഹിക ഐക്യം തകര്‍ക്കുന്നു,'' കേന്ദത്തിന്റെ എസ്.ഐ.ആറിന്റെ ആകെത്തുകയായി എംഡി അന്‍സാറുല്‍ ഇസ്‌ലാം ചൂണ്ടിക്കാട്ടുന്നു.
voters in murshidabad, west bengal, express fear and uncertainty after large-scale deletions from electoral rolls during the sir process ahead of assembly elections, raising concerns over representation and social harmony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."