മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം
മുംബൈ: ഗൃഹനാഥനടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെയാണ് ഒരു കുടുംബത്തിലെ നാലുപേര്‍ ദാരുണമായി മരിച്ചത്. മുംബൈയിലെ പൈധോനിയിലാണ് സംഭവം. അബ്ദുല്ല ദൊക്കാര്‍ഡിയ (40), ഭാര്യ നസ്രീന്‍ (35), മക്കളായ അയിഷ (16), സെയിനബ് (13) എന്നിവരാണ് മരിച്ചത്. മരണകാരണം ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രിയായിരുന്നു അത്താഴവിരുന്ന്. ബന്ധുക്കള്‍ക്കൊപ്പം ബിരിയാണി കഴിച്ച ശേഷം ഇവര്‍ തണ്ണിമത്തനും കഴിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ നാലുപേര്‍ക്കും കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിരുന്നില്‍ പങ്കെടുത്ത മറ്റ് അഞ്ച് പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍, ഒടുവില്‍ കഴിച്ച തണ്ണിമത്തനാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിലേക്ക് നയിച്ചതെന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
A family of four, including two teenage daughters, died in Mumbai’s Pydhonie area after falling ill following a dinner of biryani and watermelon, with authorities awaiting post-mortem reports to confirm food poisoning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."