HOME
DETAILS

മൂന്നു വര്‍ഷത്തെ കാത്തിരിപ്പ്; ചെറുവണ്ണൂരില്‍ തീരാനോവായി ഗര്‍ഭിണിയുടെ മരണം

  
Web Desk
May 16, 2026 | 9:42 AM

Three years of waiting Pregnant woman dies in Cheruvannur

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു. കക്കറമുക്ക് സ്വദേശി രജിന്‍ ലാലിന്റെ ഭാര്യ പൂവത്തുംചാലില്‍ സോന (27) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരാനിരിക്കുന്ന സന്തോഷത്തിലായിരുന്നു ദമ്പതികള്‍. വിദേശത്ത് ജോലി ചെയ്തിരുന്ന രജിന്‍ ലാല്‍ ഭാര്യയുടെ പ്രസവകാലത്ത് ഒപ്പമിരിക്കാനായി ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.

വെള്ളിയാഴ്ച രാത്രി സോനയുടെ സ്ഥിരം ആരോഗ്യ പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. യാത്രയ്ക്കിടെ കാറില്‍നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടന്‍ വാഹനം നിര്‍ത്തി രജിന്‍ പുറത്തേക്ക് ചാടിയെങ്കിലും ദേഹത്ത് തീപടര്‍ന്നു.

ഈ സമയത്ത് സോന കാറിന്റെ പിന്‍സീറ്റിലായിരുന്നു. സോനയെ പുറത്തെടുക്കാന്‍ രജിന്‍ ശ്രമിച്ചെങ്കിലും തീ ശക്തമായി പടരുകയായിരുന്നു. ദേഹത്ത് തീപിടിച്ചതിനെ തുടര്‍ന്ന് രജിന്‍ സമീപത്തെ തോട്ടിലേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ കാറിന്റെ ഡോര്‍ ലോക്കായതോടെ സോന വാഹനത്തിനുള്ളില്‍ കുടുങ്ങി.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സമീപത്തെ വയലില്‍നിന്ന് വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാനും സോനയെ രക്ഷിക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പേരാമ്പ്രയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലേരി കുയിമ്പില്‍ കള്ളിക്കണ്ടി മീത്തല്‍ ശ്രീനിവാസന്‍-വസന്ത ദമ്പതികളുടെ മകളാണ് സോന. സഹോദരന്‍: സോനു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയോട് അപമര്യാദ പെരുമാറ്റം; ലഖ്‌നോ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

National
  •  5 hours ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യം; കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തി വി.ഡി സതീശന്‍

Kerala
  •  5 hours ago
No Image

എ.ഐ.എ.ഡി.എം.കെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത്; വിജയ്ക്ക് മുന്നറിപ്പുമായി കോണ്‍ഗ്രസ്

National
  •  5 hours ago
No Image

മലയാളി യുവാവ് ദുബൈയില്‍ അന്തരിച്ചു

uae
  •  6 hours ago
No Image

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമായതായി സൂചന

Kerala
  •  6 hours ago
No Image

നീറ്റ് ക്രമക്കേട്; എന്‍.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

National
  •  6 hours ago
No Image

കേരളയില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 10 മണിക്ക്; തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരെത്തും; ബി.ജെ.പി എം.എല്‍.എമാര്‍ക്കും ക്ഷണം

Kerala
  •  7 hours ago
No Image

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ വിറ്റത് മനീഷ വാഗ്മറെയും ധനഞ്ജയ് ലോഖണ്ഡെയും എന്ന് സിബിഐ

National
  •  7 hours ago
No Image

ആലപ്പുഴയില്‍ മഴക്കെടുതി; ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

Kerala
  •  7 hours ago