HOME
DETAILS

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

  
May 17, 2026 | 7:04 AM

report reveals nearly half of british muslims are under 25 amid rising education and persistent inequality

 


ലണ്ടന്‍: ബ്രിട്ടനിലെ മുസ്്‌ലിം ജനസംഖ്യയില്‍ പകുതിയോളം പേരും 25 വയസ്സില്‍ താഴെയുള്ളവരാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മുസ്്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ (എം.സി.എഫ്) പുറത്തുവിട്ട 'ബ്രിട്ടീഷ് മുസ്്‌ലിംസ് ഇന്‍ നമ്പേഴ്‌സ്' എന്ന സമഗ്ര റിപോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി ഹാളില്‍ പ്രകാശനം ചെയ്ത, 400 പേജുകളുള്ള ഈ റിപോര്‍ട്ട് യുകെയിലെ 2021, 2022 സെന്‍സസ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്.

ബ്രിട്ടനിലെ മുസ്്‌ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികാവസ്ഥ, രാഷ്ട്രീയ സ്വാധീനം എന്നിവയുടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ വളര്‍ച്ചയും അവര്‍ നേരിടുന്ന വെല്ലുവിളികളും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ജനസംഖ്യയും പ്രായഘടനയും

യുകെയില്‍ നിലവില്‍ 40 ലക്ഷത്തോളം മുസ്്‌ലിംകളാണുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 6 ശതമാനത്തോളമാണ്. ഇതില്‍ ഇംഗ്ലണ്ടില്‍ 38 ലക്ഷവും സ്‌കോട്ട്‌ലന്‍ഡില്‍ 1,20,000 ഉം, വെയ്ല്‍സില്‍ 67,000 ഉം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 11,000 ഉം പേര്‍ താമസിക്കുന്നു. 

ബ്രിട്ടീഷ് മുസ്്‌ലിംകളില്‍ 46 ശതമാനം പേരും 25 വയസ്സില്‍ താഴെയുള്ളവരാണ്. പൊതുസമൂഹത്തില്‍ ഇത് 29 ശതമാനം മാത്രമാണ്. രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 10 ശതമാനവും മുസ്്‌ലിം കുട്ടികളാണ്.
 ബ്രിട്ടീഷ് മുസ്്‌ലിംകളുടെ ശരാശരി പ്രായം 27 ആണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ (40 വയസ്സ്) 13 വര്‍ഷം കുറവാണ്. ബ്രിട്ടന്‍ നേരിടുന്ന തൊഴിലാളി ക്ഷാമത്തിനും വാര്‍ധക്യബാധിത സമൂഹമെന്ന പ്രതിസന്ധിക്കും ഈ യുവജനശക്തി വലിയൊരു പരിഹാരമാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

വൈവിധ്യമാര്‍ന്ന സമൂഹം

നഗര കേന്ദ്രീകൃതമായി ജീവിക്കുന്ന മുസ്്‌ലിംകളില്‍ വലിയൊരു വിഭാഗവും (13 ലക്ഷം) ലണ്ടനിലാണ് താമസം. വംശീയമായി ഏറെ വൈവിധ്യമുള്ളതാണ് ഈ സമൂഹം. യുകെയിലെ മുസ്ലിംകളില്‍ 66% ഏഷ്യന്‍ വംശജരും, 11% കറുത്തവര്‍ഗക്കാരും, 6% വെള്ളക്കാരുമാണ്. ഇതില്‍ പാകിസ്താന്‍ വംശജരാണ് ഏറ്റവും വലിയ വിഭാഗം. ബംഗ്ലാദേശ്, ആഫ്രിക്കന്‍, അറബ് സമൂഹങ്ങളാണ് തൊട്ടുപിന്നില്‍.

വിദ്യാഭ്യാസ മുന്നേറ്റവും സാമ്പത്തിക വെല്ലുവിളികളും

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ബ്രിട്ടീഷ് മുസ്്‌ലിംകളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ പുരോഗതിയുണ്ടായി. 1624 പ്രായപരിധിയിലുള്ളവരില്‍ ബിരുദധാരികളുടെ എണ്ണം 2001ല്‍ 11 ശതമാനമായിരുന്നത് 2021ല്‍ 21 ശതമാനമായി ഉയര്‍ന്നു. മുസ്്‌ലിം വനിതകളുടെ തൊഴില്‍ പങ്കാളിത്തം 20 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി വര്‍ധിച്ചു.

എന്നാല്‍, സാമ്പത്തിക അസമത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ 40% മുസ്്‌ലിംകളും ഇപ്പോഴും കടുത്ത ദാരിദ്ര്യവും പിന്നാക്കാവസ്ഥയുമുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. ഉയര്‍ന്ന പ്രൊഫഷണല്‍ ജോലികളില്‍ മുസ്്‌ലിംകളുടെ പങ്കാളിത്തം (6.5%) ദേശീയ ശരാശരിയേക്കാള്‍ (9%) കുറവാണ്. ഭവന ഉടമസ്ഥതയുടെ കാര്യത്തിലും മുസ്്‌ലിംകള്‍ പിന്നിലാണ്.

രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായേക്കും

ബ്രിട്ടണില്‍ വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാനുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചാല്‍, അത് മുസ്്‌ലിം ജനവിഭാഗത്തിന്റെ രാഷ്ട്രീയ സ്വാധീനം വലിയ തോതില്‍ വര്‍ധിപ്പിക്കും. ഇത് വഴി പുതുതായി 1,50,000 മുസ്്‌ലിം വോട്ടര്‍മാര്‍ കൂടി വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കും. 2029ഓടെ യു.കെയിലെ 49 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിര്‍ണായക ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ മുസ്്‌ലിം വോട്ടര്‍മാര്‍ക്ക് സാധിക്കുമെന്നും റിപോര്‍ട്ട് പ്രവചിക്കുന്നു.

എന്നാല്‍ മുസ്്‌ലിം വോട്ടര്‍മാരെ ഒരൊറ്റ വോട്ട് ബാങ്കായി കാണാനാകില്ലെന്നും രാഷ്ട്രീയ മുന്‍ഗണനകളില്‍ അവര്‍ക്കിടയില്‍ വലിയ വൈവിധ്യമുണ്ടെന്നും എം.സി.ബി ഓര്‍മ്മിപ്പിച്ചു. ആരോഗ്യരംഗത്ത് യുവതലമുറ പൊതുവെ മികച്ച ആരോഗ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പ്രായമായ മുസ്്‌ലിംകള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. വരുംകാല പൊതുനയ രൂപീകരണങ്ങളില്‍ ഈ പഠനവിവരങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് എം.സി.ബി ജനറല്‍ സെക്രട്ടറി ഡോ. വാജിദ് അക്തര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

 

 A landmark 400page report by the Muslim Council of Britain (MCB) titled 'British Muslims in Numbers,' based on recent UK census data, reveals that nearly 46% of the UK's 4 million Muslims are under the age of 25, presenting a vital 'demographic dividend' with a median age of 27 that is 13 years younger than the national average. While the communtiy shows significant progress—including a doubling of degree holders aged 16–24 to 21% and an increase in female employment to 31% over the last two decades—it continues to face severe social immobiltiy, with 40% of Muslims in England still living in the nation's most deprived ditsricts. This youthful demographic, which also accounts for 10% of UK schoolage children, is poised for massive political influence; if the proposal to lower the voting age to 16 is passed, it will add 150,000 new voters, cotnributing to a landscape where Muslim voters could decisively influence outcomes in 49 parliamentary constituencies by 2029, though the MCB notes they remain a politically diverse group rather than a single voting bloc.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  an hour ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  an hour ago
No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  2 hours ago
No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  2 hours ago
No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  2 hours ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  2 hours ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  3 hours ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  3 hours ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  4 hours ago