കുട്ടമ്പുഴയില്‍ ആശ്വാസവും പ്രതീക്ഷയും പകര്‍ന്ന് കലക്ടര്‍
റോഡ് വികസനം സാധ്യമാക്കും പുതിയ റേഷന്‍കട അനുവദിക്കും
കൊച്ചി: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനികളായ ഉറിയംപെട്ടിയിലും പന്തപ്രയിലും ആശ്വാസവും പ്രതീക്ഷയും പകര്‍ന്ന് ജില്ലാ ഭരണാധികാരിയായ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ സന്ദര്‍ശനം. മലയോര മേഖല കൂടിയായ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ അനവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊïിരിക്കുകയാണ്.
വികസനത്തിന്റെ അപര്യാപ്തതയും പിന്നാക്കാവസ്ഥയുമാണ് പ്രധാന വിഷയങ്ങള്‍. നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശുചിത്വസംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ട് പുരോഗതികള്‍ വിലയിരുത്താന്‍ കൂടിയാണ് ജില്ല കലക്ടറും ഉദ്യോഗസ്ഥ സംഘവും കോളനികളിലെത്തിയത്.
കുടികളിലെ ഇനിയും കക്കൂസ് സൗകര്യമില്ലാത്ത 750ഓളം പേര്‍ക്ക് അതു ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്. നിര്‍മാണത്തിനുള്ള അടിസ്ഥാന വസ്തുക്കള്‍ ഇവിടങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള അസൗകര്യം പരിഹരിക്കുന്നതിന് റോഡ് വികസിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനായി ആദിവാസി, വനം, പഞ്ചായത്ത് വകുപ്പുകളുടെ ഫï് പ്രയോജനപ്പെടുത്തും. ഉറിയംപെട്ടിയില്‍ നിന്ന് വെള്ളാരംകുത്ത് വരയുള്ള റോഡാണ് ഇതില്‍ പ്രധാനം. ഇപ്പോള്‍ നാട്ടുകാര്‍ കാട്ടിനുള്ളിലൂടെ തലച്ചുമടായിട്ടാണ് സാധനങ്ങള്‍ എത്തിക്കുന്നത്.
കോളനികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താമസക്കാരുമായി ജില്ല കലക്ടര്‍ വിശദമായി സംസാരിച്ചു. വാരിയംകോളനിക്കാര്‍ നേരിടുന്നത് പുനരധിവാസ പ്രശ്‌നമാണ്. ആദ്യം ഇവര്‍ക്കായി അനുവദിച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനു പകരമായി രïേക്കര്‍ ഭൂമി വീതം നല്‍കാമെന്ന് പിന്നീട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനു കാലതാമസം നേരിട്ടതോടെ കോളനിവാസികള്‍ വിഷമത്തിലായി. ഈ പ്രശ്‌നം ജില്ല ഭൂമി വില നിര്‍ണയ സമിതി യോഗത്തില്‍ അവതരിപ്പിച്ച് തീരുമാനമെടുക്കുമെന്നും തുടര്‍ന്ന് സര്‍ക്കാരിന്റെ അനുമതിക്കായി അയയ്ക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കാട്ടുമൃഗങ്ങളുടെ ആക്രമണമാണു മറ്റൊരു പ്രധാന വിഷയം. പലപ്പോഴും മൃഗങ്ങള്‍ വന്ന് കൃഷിയും മറ്റും നശിപ്പിക്കുന്നത് വര്‍ധിക്കുകയാണ്. ഇതിനു പരിഹാരമായി സൗരോര്‍ജ വൈദ്യുതി കടത്തിവിടുന്ന മുള്ളുവേലിയുടെ നിര്‍മാണത്തിനു നടപടികള്‍ സ്വീകരിക്കും. കോളനിക്കാരുടെ സൗകര്യാര്‍ഥം ഒരു പുതിയ റേഷന്‍കട അനുവദിക്കുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടിമ്പിള്‍ മാഗി, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സിജു തോമസ്, കോതമംഗലം തഹസില്‍ദാര്‍ ആനി പോള്‍, റേഞ്ച് ഓഫീസര്‍ പി. എസ്. ജയിംസ്, ട്രൈബല്‍ ഓഫീസര്‍ ജോണ്‍ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."