HOME
DETAILS

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

  
July 24, 2026 | 2:35 AM

setback for india ahead of commonwealth games matches judo player arun kumar fails dope test doping controversy in weightlifting too

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. മത്സരത്തിനിറങ്ങും മുമ്പ് ഉത്തേജക വിവാദത്തില്‍ വീണിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. പ്രമുഖ ജൂഡോ താരം അരുണ്‍ കുമാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി നടത്തിയ ഉത്തേജക പരിശോധനയില്‍ താരം പരാജയപ്പെട്ടതായി അഡ്വേഴ്‌സ് അനലറ്റിക്കല്‍ ഫൈന്‍ഡിങ് അറിയിക്കുകയായിരുന്നു. പുരുഷ വിഭാഗം 73 കിലോ ജൂഡോ വിഭാഗത്തിലായിരുന്നു താരം പരിശോധിക്കേണ്ടത്. 
പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ താരത്തിന് മത്സരിക്കുന്നതില്‍ അയോഗ്യത വന്ന സാഹചര്യത്തിലാണ് അരുണ്‍ കുമാറിന്റെ പിന്മാറ്റം.ഇതോടെ കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എന്‍ട്രീസ് സിസ്റ്റത്തില്‍ നിന്ന് അരുണിന്റെ പേര് ഇന്ത്യ നീക്കം ചെയ്തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി അരുണിന് നോട്ടിസും നല്‍കിയിരുന്നു. അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ സംഘാടകര്‍ക്ക് താരം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായും അറിയിച്ചിരുന്നു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വിവരങ്ങള്‍ തേടിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് മെഡല്‍ ഇവന്റുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ അരുണ്‍ കുമാറിന് പകരക്കാരനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പകരക്കാരനെ പ്രഖ്യാപിക്കുക ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. 
അരുണ്‍കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട കാര്യം കഴിഞ്ഞ ദിവസം മാത്രമാണ് അറിയിച്ചത്. 15 ദിവസത്തിനുള്ളില്‍ അദ്ദേഹം മറുപടി നല്‍കേണ്ടതുണ്ട്. എന്നാല്‍ നിയമപ്രകാരം അദ്ദേഹത്തിന് മത്സരിക്കാനാവില്ല. 
അതുപോലെ മറ്റൊരാളെ ടൂര്‍ണമെന്റിലേക്ക് പറഞ്ഞയക്കാനാവില്ല. തീര്‍ത്തും ദൗര്‍ഭാഗ്യകരമാണിത്. വലിയ പ്രതീക്ഷകള്‍ അരുണില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നുവെന്നും മുകേഷ് കുമാര്‍ പറഞ്ഞു. 
2023 മക്കാവുവിലെ ജൂനിയര്‍ ഏഷ്യന്‍ കപ്പില്‍ 73 കിലോ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ അരുണ്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു

വെയ്റ്റ്‌ലിഫ്റ്റിങ്ങിലും തിരിച്ചടികളുടെ ദിനം

ജൂഡോയിലെ തിരിച്ചടിക്ക് പിന്നാലെ വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഇന്ത്യ തിരിച്ചടി നേരിടുകയാണ്. ദില്‍ബാഗ് സിങ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. ഒന്നിലധികം ഉത്തേജ വിരുദ്ധ നിയമങ്ങളുടെ ലംഘനങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ദില്‍ബാഗ് പിന്‍മാറിയത്. യോഗ്യതാ ഘട്ടത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ഉത്തേജക വിവാദം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ 16 അംഗങ്ങളില്‍ നിന്ന് 11 ആയി ടീമിനെ കുറച്ചിരിക്കുകയാണ്. ഒളിംപിക് മെഡല്‍ ജേതാവ് മീരാഭായ് ചാനു നയിക്കുന്ന 12 അംഗ സംഘത്തെയാണ് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 
അതേസമയം വൈകിയ വേളയിലാണ് ഇന്ത്യയുടെ സംഘത്തിന്റെ എണ്ണം കുറച്ച കാര്യം അറിയിച്ചതെന്ന പരാതിയും വെയ്റ്റ്‌ലിഫ്റ്റിങ് താരങ്ങള്‍ക്കുണ്ട്. ദില്‍ബാഗിന് നേരത്തെ തന്നെ പരുക്കുണ്ടായിരുന്നു. ബിര്‍മിങ്ഹാമിലെ പരിശീലന ക്യാംപില്‍ താരം പരിശീലനവും നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിനോട് പിന്മാറാന്‍ നിര്‍ദേശിച്ചത്. എന്‍. അജിത്, സായ് രാജ് പര്‍ദേശി, ഹര്‍ചരണ്‍ സിങ്, എന്നിവരെയാണ് ഉത്തേക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്കിയത്. യോഗ്യതാ ഘട്ടത്തില്‍ വനിതാ താരം വന്‍ഷിത വര്‍മയെയും ഉത്തേജക വിവാദത്തെ തുടര്‍ന്ന് വിലക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  24 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  an hour ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  an hour ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  an hour ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 hours ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 hours ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 hours ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 hours ago