HOME
DETAILS
MAL
റിയല്‍എസ്റ്റേറ്റ് തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണ്‍; അതോറിറ്റി ഉദ്ഘാടനം 25ന്
backup
February 22 2016 | 13:02 PM
തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മാണ മേഖലയിലെ തട്ടിപ്പുകളും ചൂഷണങ്ങളും തടയുന്നതിനായി നഗരകാര്യ വകുപ്പിനു കീഴില്‍ പുതുതായി രൂപീകരിച്ച കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി 25ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടണ്ടി ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനാകും.
വില്‍പ്പനക്കായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും വില്‍പ്പനയും നിയമവിധേയമാക്കുന്നതിനും ചൂഷണങ്ങള്‍ തടയുന്നതിനുമാണ് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി രൂപീകരിച്ചത്. നിശ്ചിത അളവില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള നിര്‍മാണങ്ങള്‍ ഇനി റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തശേഷം മാത്രമേ വില്‍ക്കാന്‍ കഴിയൂ.
മാര്‍ച്ച് ഒന്നുമുതല്‍ അതോറിറ്റിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ എസ്. അജയ്കുമാര്‍ അറിയിച്ചു. വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണവും വില്‍പ്പനയും നിയമവിധേയമാക്കുന്നതിനുള്ള കേരള റിയല്‍ എസ്റ്റേറ്റ് (റഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) ബില്‍ നിയമസഭ പാസാക്കിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ് ശിവകുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."