HOME
DETAILS

ഫിഫ അണ്ടര്‍- 17 ലോകകപ്പ്: സ്റ്റേഡിയം വികസനത്തിന് 27 കോടിയുടെ സഹായം

  
backup
February 23, 2016 | 8:24 PM

%e0%b4%ab%e0%b4%bf%e0%b4%ab-%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-17-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1
കൊച്ചി: 2017 ല്‍ നടക്കുന്ന ഫിഫ അണ്ടര്‍- 17 ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 27 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. കേന്ദ്ര-സംസ്ഥാന ഫണ്ടുപയോഗിച്ചാണ് നവീകരണം നടത്തുന്നത്. രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേയ്ക്കായി 12.44 കോടി രൂപ കേന്ദ്ര സര്‍ക്കാരും അത്രയും തുക സംസ്ഥാന സര്‍ക്കാരും നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിലേക്ക് ഗ്രൗണ്ട് മെച്ചപ്പെടുത്തുക, ഗാലറികളിലുള്‍പ്പെടെ നല്ല നിലവാരത്തിലുളള ബക്കറ്റ് സീറ്റുകള്‍ സ്ഥാപിക്കുക, ഫിഫ നിര്‍ദ്ദേശപ്രകാരമുളള ആന്തരിക മാറ്റങ്ങള്‍ സ്റ്റേഡിയം കെട്ടിടത്തിന് വരുത്തുക, അഗ്നിശമന സംവിധാനം, പ്ലംബിങ്ങ്, ഡ്രൈയിനേജ്, സ്വീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം എിവയുടെ അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി ഗ്രൗണ്ട് കളി നടത്തിപ്പിനായി കൈമാറേണ്ടതുണ്ട്. അണ്ടര്‍ 17 ലോകകപ്പിന്റെ നോഡല്‍ ഓഫിസര്‍ കൂടിയായ പൊതുമരാമത്ത് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോകകപ്പ് നടക്കുന്നതോടെ സ്റ്റേഡിയത്തിന് ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ സ്ഥാനം ലഭിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കൊലപാതക വീഡിയോ വ്യാജം; കര്‍ശന നടപടിയുമായി സഊദി അധികൃതര്‍

Saudi-arabia
  •  a day ago
No Image

പച്ചമീനിന്റെ പിത്താശയം വിഴുങ്ങി; മൈഗ്രെയ്ൻ മാറ്റാൻ പോയ വീട്ടമ്മ ഐസിയുവിൽ

International
  •  a day ago
No Image

ആൺസുഹൃത്തിന്റെ 'നിയന്ത്രണം' അതിരുകടന്നു; സോഷ്യൽ മീഡിയ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ

crime
  •  a day ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം: പുനരധിവാസം പൂർത്തിയാകും വരെ പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനം

Kerala
  •  a day ago
No Image

പണം നൽകിയില്ല, മാല പൊട്ടിച്ചു; തിരികെ നൽകാൻ 7000 രൂപ വാങ്ങിയ ഗുണ്ടകൾ പിടിയിൽ

crime
  •  a day ago
No Image

യുഎഇയിൽ ആദ്യമായി സിവിൽ ഏവിയേഷൻ കരിയർ മേള; പ്രവാസികൾക്കും സ്വദേശികൾക്കും കൈനിറയെ തൊഴിലവസരങ്ങൾ

uae
  •  a day ago
No Image

അരുണാചലിൽ മഞ്ഞുപാളി തകർന്ന് മലയാളി യുവാക്കൾ മരിച്ച സംഭവം; ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

Kerala
  •  a day ago
No Image

ഇടിച്ചവനും ഇടികൊണ്ടവനും കുറ്റക്കാർ; മദ്യപിച്ചു റോഡ് മുറിച്ചുകടന്നയാൾക്കും ബൈക്ക് ഓടിച്ചയാൾക്കും പിഴ ചുമത്തി ദുബൈ കോടതി

uae
  •  a day ago
No Image

ക്രിക്കറ്റ് ചരിത്രം തിരുത്തി പാകിസ്ഥാൻ ടീം; തകർന്നത് ലോർഡ്‌സിലെ 232 വർഷം പഴക്കമുള്ള ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ബീഹാറിൽ കുടിയേറ്റ തൊഴിലാളികളെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ബംഗാളിൽ വൻപ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, സുരക്ഷാ സേനയെ വിന്യസിച്ചു

National
  •  a day ago