മേപ്പാടി- കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത ജനകീയ കണ്‍വന്‍ഷന്‍ ഇന്ന്
മേപ്പാടി: നിര്‍ധിഷ്ട മേപ്പാടി- കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി ജനകീയ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചക്ക് രണ്ടിന് മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടക്കും.
കോഴിക്കോട്, വയനാട് ജില്ലകളിലെ ജനപ്രതിനിധികളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും പങ്കെടുക്കും. കോഴിക്കോട് ജില്ലയെ വയനാട് ജില്ലയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ പാതയാണ് കള്ളാടി- ആനക്കാംപൊയില്‍.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം തുരങ്കപാത നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പാതയുടെ നിര്‍മാണത്തിന് ജനകീയ ഇടപെടല്‍ അത്യാവശ്യമായതിനാലാണ് ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസ്, കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും.
കള്ളാടിയില്‍ നിന്നും ആറു കിലോമീറ്റര്‍ പാത നിര്‍മിച്ചാല്‍ കോഴിക്കോട് ജില്ലയിലെ ആനക്കാം പൊയിലിനടുത്ത സ്വര്‍ഗം കുന്നിലാണ് എത്തുക. അവിടുന്ന് നിലവില്‍ റോഡുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയായ റൂബി കണ്‍സ്ട്രക്ഷനാണ് സര്‍ക്കാരിനായി സര്‍വേ നടത്തി റോഡിന്റെ സാധ്യത കണ്ടെത്തിയത്.
ചുരം ബദല്‍ റോഡ് എന്ന നിലയിലും പാതയെ ഉപയോഗിക്കാം. നാലു പതിറ്റാണ്ട് മുമ്പ് തന്നെ ഉന്നയിച്ച ആവശ്യമാണിത്.
പാത യാഥാര്‍ഥ്യമായാല്‍ ബംഗളുരു, മൈസൂര്‍ ദേശീയ പാതയുമായി പോലും ബന്ധിപ്പിക്കാന്‍ സാധിക്കും.
ഇത്രയും സാധ്യത നിലനില്‍ക്കുന്നതിനാലാണ് റോഡ് നിര്‍മാണത്തിന് ജനകീയ പിന്തുണ ഉറപ്പ് വരുത്തുന്നതിനായി കണ്‍വന്‍ഷന്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."