പയറില്‍ ഭൂപടങ്ങളൊരുക്കി കൂളിയാട് സ്‌കൂള്‍
ചീമേനി: അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി കൂളിയാട് യു.പി സ്‌കൂള്‍ സയന്‍സ് ക്ലബ് വക വിവിധയിനം പയര്‍വര്‍ഗങ്ങള്‍ ഉപയോഗിച്ച് കേരളം, ഇന്ത്യ ഭൂപടങ്ങള്‍ നിര്‍മിച്ചു. ചെറുപയര്‍, വന്‍പയര്‍, കടല, പരിപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് ജില്ലകളുടെയും സംസ്ഥാനങ്ങളുടെയും സ്ഥാനം തിരിച്ചത്.വിവിധ നിറങ്ങളിലുള്ള വിത്തുകള്‍ ഉപയോഗിച്ചതിനാല്‍ ഭൂപടം ഒറ്റനോട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് മനസിലാക്കാവുന്ന തരത്തിലാണുള്ളത്.
പയര്‍വര്‍ഷ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. നേരത്തെ പ്രവേശനോല്‍സവത്തോടനുബന്ധിച്ച് നിലക്കടല വറുത്ത് നല്‍കിയാണ് നവാഗതരെ സ്വീകരിച്ചത്.
സ്‌കൂള്‍ വളപ്പില്‍ നിറയെ പയര്‍ കൃഷി ചെയ്തിട്ടുമുണ്ട്. കുട്ടികള്‍ക്ക് പയര്‍ വര്‍ഗത്തെ കുറിച്ച് അവബോധം നല്‍കുന്നതിനും വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നതിനുമായി ഓരോ കുട്ടിക്കും പയര്‍ വര്‍ഷ ഡയറിയും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് ക്യാംപയിന്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."