HOME
DETAILS
MAL
ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ ഉപവസിച്ചു
backup
September 20 2016 | 22:09 PM
കണ്ണൂര്‍: ശമ്പള പരിഷ്കരണ ചര്‍ച്ച ഉടന്‍ ആരംഭിക്കുക, മിനിമം ബോണസ് 7000 രൂപ അനുവദിക്കുക, സ്റ്റാഗിനേഷന്‍ പരിഹരിക്കുക തുടങ്ങി മാനേജ്മെന്റ് കമ്മിറ്റി ബോര്‍ഡിനു സമര്‍പ്പിച്ച മുഴുവന്‍ കാര്യങ്ങളും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ നോണ്‍ എക്സിക്യൂട്ടിവ് ജീവനക്കാരുടെ ഐക്യവേദി കണ്ണൂര്‍ ടെലികോം ജനറല്‍ മാനേജരുടെ ഓഫിസിനു മുന്പില് ഉപവാസം നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ അശോകന് ഉദ്ഘാടനം ചെയ്തു. ബി.എസ്.എന്‍.എല്‍ എംപ്ലോയിസ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് രവീന്ദ്രന് കൊടക്കാറ് അധ്യക്ഷനായി. പി.ടി ഗോപാലകൃഷ്ണന്, പി മനോഹരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."