HOME
DETAILS

ബി.ജെ.പി ദേശീയ കൗണ്‍സില്‍ നാളെ തുടങ്ങും

  
backup
September 21, 2016 | 7:14 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-5

കോഴിക്കോട്: ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗം നാളെ തുടങ്ങും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയുടെ  സ്വാധീനം ഉറപ്പിക്കുന്നതിനുള്ള നയപരിപാടികളുമാണ് യോഗത്തിന്റെ മുഖ്യഅജന്‍ഡ.
പ്രധാനമന്ത്രി മുതല്‍ കേന്ദ്ര കാബിനറ്റിലെ മുഴുവന്‍ ബി.ജെ.പി അംഗങ്ങള്‍, ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍,  വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍, എം.എല്‍. എമാര്‍ അടങ്ങിയ 1700 ഓളം പ്രതിനിധികള്‍ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.
കനത്ത സുരക്ഷയാണ് മൂന്ന് ദിവസവും നഗരത്തിലുണ്ടാകുക. സ്ഥാപക നേതാവായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് കോഴിക്കോട് ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നത്.
1967ല്‍ കോഴിക്കോട് നടന്ന ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സമ്മേളനത്തിലാണ് ദീന്‍ദയാല്‍ ഉപാധ്യായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നാളെ കടവ് റിസോര്‍ട്ടില്‍ ദേശീയ നിര്‍വാഹക സമിതിയോഗം ചേരും. 24ന് ഉച്ചവരെ ഇത് തുടരും.
24ന് വൈകീട്ട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാത്രി 7.30ന് തളി സാമൂതിരി ഹൈസ്‌കൂള്‍ അങ്കണത്തില്‍ പ്രധാനമന്ത്രി, അമിത്ഷാ എന്നിവര്‍ മുഖ്യാതിഥികളായി സ്മൃതിസന്ധ്യ പരിപാടി അരങ്ങേറും. 25ന് സ്വപ്നഗരിയില്‍ നടക്കുന്ന ദേശീയ കൗണ്‍സിലില്‍  ദീന്‍ ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ 11ന് അമിത്ഷാ കരിപ്പൂരില്‍ എത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  14 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  14 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  14 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  14 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  14 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  14 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  14 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  14 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  14 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  14 days ago