HOME
DETAILS

അരൂര്‍ റെയില്‍ ദുരന്തത്തിന് നാല് വയസ് നഷ്ടപരിഹാരം പ്രഖ്യാപനത്തില്‍ ഒതുങ്ങി

  
backup
September 24 2016 | 02:09 AM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4

അരൂര്‍: നാടിനെ നടുക്കിയ അരൂര്‍ റയില്‍ ദുരന്തം നാലു വര്‍ഷം പിന്നിട്ടിട്ടും ഇരകള്‍ക്ക് റയില്‍വേയും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ച നഷ്ട പരിഹാരം ഇതുവരെയും ലഭിച്ചില്ല.
 2012 സെപ്റ്റംബര്‍ 23ന് അരൂര്‍ വില്ലേജഫീസിന്  പടിഞ്ഞാറു വശത്തുള്ള റയില്‍വേ ക്രോസിലായിരുന്നു അപകടം നടന്നത്. റയില്‍വേ ക്രോസ് കടക്കുകയായിരുന്ന കാറിനെ ഹാപ്പ-തിരുനല്‍വേലി തീവണ്ടിയിടിക്കുകയായിരുന്നു. അന്ന് ആളില്ലാ ലവല്‍ ക്രോസായിരുന്ന ഇവിടെ അപകടത്തിന് ശേഷം പിന്നീട് ആളെ നിയോഗിക്കുകയും ചെയ്തു.     അപകടത്തെ തുടര്‍ന്ന് കാറില്‍ സഞ്ചരിച്ചിരുന്ന അരൂര്‍ പഞ്ചയത്ത് ഒന്നാം വാര്‍ഡില്‍ കളത്തില്‍ സോമന്റെ മകന്‍ സുമേഷ് (28), അരൂര്‍ നെയ്ത്തുപുരക്കല്‍ വിന്‍സെന്റിന്റെ ഏകമകനായിരുന്ന നെല്‍ഫിന്‍ (2), വൈപ്പില്‍ എളങ്കുന്നപ്പുഴ അമ്മ പറമ്പില്‍ കാര്‍ത്തികേയന്‍ (65), പൂച്ചാക്കല്‍ കല്ലിങ്കല്‍ വീട്ടില്‍ ചെല്ലപ്പന്‍ (50), പെരുമ്പളം കൊച്ചുപറമ്പില്‍ നാരായണന്‍ (65) എന്നീ അഞ്ചു പേരുടെ ജീവനുകളാണ് തീവണ്ടി ദുരന്തത്തെ തുടര്‍ന്ന് റയില്‍വേ ട്രാക്കില്‍ പൊലിഞ്ഞത്.     
സുമേഷിന്റെ ജേഷ്ഠന്‍ ജിനീഷിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കുവാനായാണ് ഇവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും അരൂരില്‍ എത്തിയത്.
ചടങ്ങുകള്‍ക്കു ശേഷം ഉച്ച ഭക്ഷണത്തിന് ശേഷം ഇവരെ ബസ് സ്റ്റോപ്പിലേക്ക് എത്തിക്കുന്നതിനായാണ് കാറില്‍ സഞ്ചരിച്ചത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് അഞ്ചുപേരും മരിക്കുകയായിരുന്നു.     
തീവണ്ടി അപകടം മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് റയില്‍വേ മരിച്ചവരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും സഹായങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ നാലു വര്‍ഷം പിന്നിടുമ്പോഴും കടലാസുകളില്‍ തന്നെ ഒതുങ്ങിയിരിക്കുകയാണ്.
തീവണ്ടി ഇടിച്ച് അന്‍പത് മീറ്ററോളം വലിച്ചിഴച്ച കാറിന് ഇന്‍ഷ്വറന്‍സ് കമ്പനി പോലും തുക നല്‍കുവാന്‍ തയ്യാറായിട്ടില്ല. റയില്‍വേയും ഇന്‍ഷ്വറന്‍സ് കമ്പനിയും പരസ്പരം കുറ്റപ്പെടുത്തകയാണ് ചെയ്യുന്നത്.
റയില്‍വേയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം. അതുകൊണ്ടു റയില്‍വേയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും എന്നാല്‍ ഇന്‍ഷ്വറന്‍സ് തുക ഇന്‍ഷ്വറന്‍സ് കമ്പനിയാണ് നല്‍കേണ്ടതെന്നുമുള്ള വാദം റയില്‍വേയും ഉന്നയിക്കുന്നു.
ഫലത്തില്‍ കാറിന്റെ ഇന്‍ഷ്വറന്‍സ് തുക ഇപ്പോഴും ആര്‍ക്കും ലഭിക്കാതെ അവശേഷിക്കുന്നു. റയില്‍വേ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇനിയും യാതൊരുവിധ നഷ്ട പരിഹാരവും ലഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അപകടം സംഭവിച്ച സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നിന്നും ഇന്നും മാഞ്ഞുപോകാത്ത കറുത്ത അധ്യായമായി അരൂര്‍ ദുരന്തം അവശേഷിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago