HOME
DETAILS

പനമരം കൊറ്റില്ലം; സംരക്ഷണം കടലാസിലൊതുങ്ങുന്നു

  
backup
September 24 2016 | 22:09 PM

%e0%b4%aa%e0%b4%a8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7

 

പനമരം: അനേകം ദേശാടന പക്ഷികളുടെ മലബാറിലെ പ്രധാന പ്രജനന കേന്ദ്രമായ പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണം കടലാസിലൊതുങ്ങുന്നു. ടൂറിസത്തിനും ഏറെ സാധ്യതകളുള്ള കൊറ്റില്ലത്തെ ടൂറിസം വകുപ്പും അവഗണിക്കുകയാണ്.
പനമരം വലിയ പുഴയും ചെറുപുഴയും സംഗമിക്കുന്നിടത്തെ ചെറിയ ദീപിലാണ് കൊറ്റില്ലമുള്ളത്. പനമരഞ്ഞെ പുഴക്ക് നടുവില്‍ പ്രകൃതി രൂപപെടുത്തിയ ഒന്നരയെക്കറയോളം വരുന്നതാണ് ദേശാടനക്കിളികളുടെ പറുദീസയായ പനമരം കൊറ്റില്ലം. നിരവധി വിദേശ പക്ഷികളടക്കം മണ്‍സൂണ്‍ കാലത്ത് ഇവിടെയെത്തിയാണ് മുട്ടയിടുകയും അടയിരുന്ന് കുഞ്ഞുങ്ങളെ വിരിക്കുകയും ചെയ്യുന്നത്. ഇവിടത്തെ കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമാണ് പക്ഷികള ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ഇന്ത്യയില്‍ തന്നെ അപൂര്‍വമായ സൈബീരിയന്‍ കൊക്ക്( കാലി മുണ്ടി എന്നറിയപ്പെടുന്ന ഇവയുടെ കൂട് രണ്ട് വര്‍ഷം മുമ്പാണ് ആദ്യമായി ഇവിടെ കണ്ടത്), ലിറ്റര്‍ കോര്‍മറന്റ് (നീര്‍കാക്ക), പാറപുല്‍ ഹൈറോണ്‍ (ചാമുണ്ടി), ലിറ്റില്‍ എഗ്രറ്റ് (ചിന്ന മുണ്ടി), അരിവാള്‍ കൊക്കന്‍, ചെറുമുണ്ടി എന്നീ ഇനത്തില്‍പ്പെട്ട കൊക്കുകളാണ് കൊറ്റില്ലത്തില്‍ അധികവും. വൈറ്റ് ഹെബീസ് (കഷണ്ടി തലയന്‍ കൊക്ക് ), ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക്(ചെരകൊക്ക്), കാറ്റില്‍ എഗ്രറ്റ്, ലിറ്റില്‍ എഗ്രറ്റ്, പര്‍പ്പിള്‍ ഐറോണ്‍ ' ഗ്രേനെ നോണ്‍ തുടങ്ങിയ പക്ഷികളും കാലാകലങ്ങളില്‍ പനമരത്ത് എത്തുന്നുണ്ട്. മഴക്കാല ആരംഭത്തിലാണ് ഇവയെത്തി തുടങ്ങുക. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കൂടാതെ മൈസൂരിലെ പക്ഷിസങ്കേതത്തില്‍ നിന്നു പോലും ഇവിടേക്ക് പക്ഷികള്‍ എത്തുന്നുണ്ട്. പാതിരാ കൊക്ക്, കാലി കൊക്ക,് കുളകൊക്ക,് ഇടകൊക്ക്, ചാരകൊക്ക്, വലിയ വെള്ളി കൊക്ക്, ചെറുമുണ്ടി, നീര്‍ കാക്ക തുടങ്ങിയവയാണ് തുരുത്തിലെത്തുന്ന പതിവുകാര്‍.
40 ഇനം കൊക്കുകള്‍ മാത്രം പ്രജനനത്തിനായി കൊറ്റില്ലത്തെ ആശ്രയിക്കുന്നുണ്ട്. പുഴയോരത്തെയും വയലുകളിലേയും ചെറിയ തവളകളും മീനുകളുമാണ് ഇവയുടെ പ്രധാന ആഹാരം. മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങള്‍ വിരിഞ്ഞ ശേഷം കുടുംബമായി മാസങ്ങള്‍ കഴിഞ്ഞാണ് പക്ഷികള്‍ കൊറ്റില്ലം വിടുന്നത്.
എന്നാല്‍ ഏറെ വിനോദ സഞ്ചാര സാധ്യതകളുള്ള കൊറ്റില്ലം സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതികളൊക്കൊ ഇന്നും കടലാസില്‍ മാത്രമായി അവശേഷിക്കുകയാണ്.
വര്‍ഷാവര്‍ഷങ്ങളിലുണ്ടാകുന്ന ശക്തമായ വെള്ളപൊക്കത്തില്‍ തുരത്ത് ഇടിഞ്ഞ് പുഴയില്‍ ലയിക്കാറുണ്ട്. ഇതുവരെയായി 20 മീറ്ററോളമാണ് ഇങ്ങനെ തുരുത്ത് ഇടിഞ്ഞത്.
കൂടാതെ പനമരം പുഴയോരത്തും കൊറ്റില്ലം സ്ഥിതി ചെയ്യുന്ന തുരുത്തിലുമുള്ള മുളങ്കൂട്ടങ്ങള്‍ ഉണങ്ങി നശിച്ചതോടെ കൊറ്റില്ലത്തിലെത്തുന്ന ദേശാടന കിളികള്‍ക്ക് കൂടൊരുക്കാനും കഴിയാത്ത സ്ഥിതിയാണുള്ളത്. തുരുത്തിന്റെ സംരക്ഷണത്തിന് പുതിയ മുളത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടായിട്ടില്ല. നിലവില്‍ വിദേശികള്‍ ഉള്‍പെടെ നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ജില്ലാ പഞ്ചായത്ത് 10 ലക്ഷവും ടൂറിസം വകുപ്പ് 50 ലക്ഷം രൂപയും തുരത്ത് സംരക്ഷണത്തിന് വകയിരുത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. കൊറ്റില്ലം സംരക്ഷണ പദ്ധതിക്ക് വിശദമായ രൂപരേഖ തയാറാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും അതും ഫലവത്തായില്ല.
ഒരോ വര്‍ഷവും കൊറ്റില്ലത്തിലെത്തുന്ന പക്ഷികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇത്തവണ വിദേശ പക്ഷികളുടെ എണ്ണവും വര്‍ധിച്ചതായി പക്ഷി നിരീക്ഷകര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago