റേഡിയേഷന്‍ മെഷീന്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിക്കണം
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ രണ്ട് മാസത്തിലേറെയായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന റേഡിയേഷന്‍ മെഷീന്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിക്കണമെന്നും യന്ത്രം പ്രവര്‍ത്തനക്ഷമമാകുന്നത് വരെയുള്ള കാലയളവില്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന് എത്തുന്ന രോഗികള്‍ക്കും, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും റേഡിയേഷന് എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സൗകര്യം ഒരുക്കണമെന്നും അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. പ്രതിദിനം 150 ഓളം രോഗികളാണ് മുളങ്കുന്നത്ത്കാവില്‍ റേഡിയേഷന് എത്തുന്നത്. ഇവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞ് വിടുമ്പോള്‍ യാത്രാ സൗകര്യമോ, മറ്റ് സഹായങ്ങളോ നല്‍കുന്നില്ല. ജില്ലാ കലക്ടര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും അനില്‍ ആവശ്യപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ലിനാക് മെഷീന്‍ വാങ്ങാന്‍ രണ്ട് കോടിയും, ടെലി കൊബാള്‍ട്ട് മെഷീന് ഒരു കോടിയും അനുവദിച്ചിട്ടുണ്ടെങ്കിലും സ്‌പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പ് ചേരുന്നതിന് നടപടി ഉണ്ടാകാത്തതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ അടിയന്തരമായി വര്‍ക്കിങ് ഗ്രൂപ്പ് യോഗം വിളിച്ച് ചേര്‍ക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."