HOME
DETAILS
MAL
ഫിന്‍ലന്റില്‍ നവനാസി വിരുദ്ധറാലി
backup
September 25 2016 | 20:09 PM
ഹെല്‍സിങ്കി: ഫിന്‍ലന്റില്‍ വംശീയതയ്ക്കും നവനാസി ഗ്രൂപ്പുകള്‍ക്കുമെതിരേ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന റാലിയില്‍ ഫിന്‍ലന്റ് പ്രധാനമന്ത്രി, മുന്‍ പ്രസിഡന്റ് തുടങ്ങിയവരും പങ്കെടുത്തു. നവനാസികള്ക്കെതിരേ പ്രതികരിച്ച 28 കാരന് ക്രൂരമായി കൊല്ലപ്പെട്ടതോടെയാണ് നവനാസി വിരുദ്ധ പ്രക്ഷോഭം സജീവമായത്. 16 മുറിവുകളേറ്റ യുവാവ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. രാജ്യത്തെ വംശീയ സംഘടനകളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ജുഹാ സിപില പറഞ്ഞു. ശനിയാഴ്ച സെനറ്റ് സ്ക്വയറിലാണ് കൂറ്റന്‍ റാലി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."