ഐ.എസ് ഇസ്‌ലാമിക വിരുദ്ധ സംഘടന: ജമാഅത്ത് ഫെഡറേഷന്‍
കൊട്ടിയം: ഐ.എസ് ഇസ്‌ലാമിക വിരുദ്ധ സംഘടനയാണെന്നും ഏകീകൃത സിവില്‍കോഡ് ഇന്ത്യന്‍ മതേതരത്വത്തിന് ഹാനികരമാണെന്നും ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
പേരിന്റെ അര്‍ഥം പോലെ ഇസ്‌ലാം എന്നത് സമാധാനത്തിന്റെ പ്രത്യയ ശാസ്ത്രമാണ്. അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കി കൊണ്ടും ബാക്ക് ലോഗ് നികത്തിയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കും. ജംഇയ്യത്തുല്‍ ഉലമ സുവര്‍ണജൂബിലി ഹാളില്‍ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആസാദ് റഹിം അധ്യക്ഷന്നായി. സെക്രട്ടറി കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വര്‍ക്കിങ് പ്രസിഡന്റ് കുളത്തൂപ്പുഴ സലിം, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ സമദ്, പാങ്കോട് ഖമറുദ്ദീന്‍ മൗലവി, ഇമാമുദീന്‍ മാസ്റ്റര്‍, കെ.കെ ജലാലുദ്ദീന്‍ മൗലവി, തലച്ചിറ ഷാജഹാന്‍ മൗലവി, എ.എ ഹാഷിം, നവാസ്, പോരുഴി ഹുസൈന്‍ മൗലവി, ആര്‍ത്തിയില്‍ ഷാജഹാന്‍, നൂറുദ്ദീന്‍ വൈദ്യര്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, എ.ജെ സാദിഖ് മൗലവി തുടങ്ങിയര്‍ പ്രസംഗിച്ചു. ഈ വിഷയത്തെ ആസ്പദമാക്കി കണ്ണനല്ലൂരില്‍ 29 ന് സെമിനാറും പൊതു സമ്മേളനവും സംഘടിപ്പിക്കും. ഇതിനായി സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."