വളപട്ടണം പാലത്തില്‍ 29 മുതല്‍ വാഹനനിയന്ത്രണം
കണ്ണൂര്‍: ദേശീയപാത വളപട്ടണം പാലത്തില്‍ അടിയന്തര അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി 29ന് അര്‍ധരാത്രി മുതല്‍ നവംബര്‍ അഞ്ചു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പയ്യന്നൂര്‍ ഭാഗത്തു നിന്ന് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ തളിപ്പറമ്പ് ചിറവക്കില്‍ നിന്നു തിരിഞ്ഞ് ശ്രീകണ്ഠാപുരം- ഇരിക്കൂര്‍-ചാലോട്-തലശ്ശേരി വഴിയും കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്നവ തലശ്ശേരി-അഞ്ചരക്കïി-ചാലോട്-ഇരിക്കൂര്‍-ശ്രീകണ്ഠപുരം-തളിപ്പറമ്പ് വഴിയും പോവണം. തളിപ്പറമ്പ് ഭാഗത്തു നിന്നു വരുന്ന ബസുകള്‍ ഒഴികെയുള്ള നാലുചക്രവാഹനങ്ങള്‍ ധര്‍മശാലയില്‍ നിന്നു തിരിഞ്ഞ് പറശ്ശിനിക്കടവ്-കരിങ്കല്‍ക്കുഴി-കൊളച്ചേരിമുക്ക്- കമ്പില്‍-നാറാത്ത്-സ്റ്റെപ്പ് റോഡ്-കണ്ണാടിപ്പറമ്പ്-കക്കാട് വഴി കണ്ണൂരിലേക്കും കണ്ണൂര്‍ ഭാഗത്ത് നിന്നു വരുന്നവ പുതിയതെരുവില്‍ നിന്നു തിരിഞ്ഞ് കാട്ടാമ്പള്ളി-നാറാത്ത്- കൊളച്ചേരി മുക്ക്- കരിങ്കല്‍ക്കുഴി-പറശ്ശിനിക്കടവ്-ധര്‍മശാല വഴിയും പോവേïതാണെന്ന് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."