മാവൂര്‍ റെയ്ഞ്ച് 40-ാം വാര്‍ഷികാഘോഷം: കര്‍മപദ്ധതി പ്രകാശനം ചെയ്തു
മാവൂര്‍: വീടില്ലാത്ത സഹാധ്യാപകര്ക്കു വീടൊരുക്കുമെന്ന പ്രഖ്യാപനവുമായി മാവൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 40-ാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം. പെരുവയല്‍ സെന്റ് സാവിയേഴ്സ് സ്കൂള്‍ ഗ്രൗണ്ടില്‍നടന്ന സമ്മേളനത്തില്‍ ആഘോഷ പരിപാടിയുടെ കര്‍മപദ്ധതി ലോഞ്ചിങ് പി.ജി മുഹമ്മദിനു നല്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.
ആറുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ റെയ്ഞ്ച് പരിധിയിലെ മുഴുവന്‍ അധ്യാപകര്‍ക്കും വിദഗ്ധ കംപ്യൂട്ടര്‍ പരിശീലനം, മദ്റസാ-മഹല്ല് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് നേതൃത്വപരിശീലന ക്യാംപ്, ആദര്‍ശ പഠന സംഗമം, ടീന്‍-ടീം (കുരുന്നുകൂട്ടം), കലാമേള, വിഖായ റാലി, അവാര്‍ഡ്ദാനം, സമാപന സമ്മേളനം എന്നിവ നടക്കും.
ചടങ്ങില്‍ റെയ്ഞ്ച് പ്രസിഡന്റ് കെ. മുഹമ്മദ് ബാഖവി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അബൂബക്കര്‍ ദാരിമി ഒളവണ്ണ മജ്ലിസുന്നൂറിനു നേതൃത്വം നല്കി. റഷീദ് ഫൈസി വെള്ളായിക്കോട് കര്‍മപദ്ധതി സമര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."