ഭവനപദ്ധതി: താക്കോല്‍ കൈമാറല്‍ നാളെ
തിരുവനന്തപുരം: യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 17 പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് ട്രിവാന്‍ഡ്രം ഓര്‍ഗനൈസേഷന്‍സ് (വീറ്റോ) തീരപ്രദേശങ്ങളില്‍ നിര്‍മിച്ച പ്രതീക്ഷ ഭവനപദ്ധതിയുടെ താക്കോല്‍ കൈമാറല്‍ ചടങ്ങിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ടു നാലിനു വലിയവേളി സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കോല്‍ കൈമാറല്‍ ചടങ്ങ് നിര്‍വഹിക്കും. ശശി തരൂര്‍ എം.പി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ജെ.മേഴ്സിക്കുട്ടിയമ്മ, അഡ്വ. എം.വിന്‍സന്റ് എം.എല്‍.എ, തിരുവനന്തപുരം അതിരൂപതാ മെത്രാപൊലീത്ത ഡോ.സൂസപാക്യം എന്നിവര്‍ പങ്കെടുക്കും. തീരദേശത്തെ നിര്‍ധനരായ 12 കുടുംബങ്ങള്‍ക്കാണ് വീറ്റോ വീടു നിര്‍മിച്ചു നല്‍കുന്നത്. ചെയര്മാന് നെല്‍സണ്‍ രാജി, ജനറല്‍ സെക്രട്ടറി ജൂലിയസ് പീറ്റര്‍, ഫിനാന്‍സ് സെക്രട്ടറി കെ.സുനില്‍, സ്വാഗതസംഘം കണ്‍വീനര്‍ ജോസഫ് ലോപ്പസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."