അമൃത കോളജില്‍ നിന്ന് ബിരുദം നേടിയവര്‍ വിദേശങ്ങളില്‍ ഉന്നത ജോലിയില്‍
തലശ്ശേരി: തലശ്ശേരിയിലെ അമൃത കോളജില്‍ നിന്ന് ഉന്നത ബിരുദം സമ്പാദിച്ചവര്‍ വിദേശങ്ങളിലും ചില സ്വകാര്യ സ്ഥാപനങ്ങളിലും ഉന്നത ജോലി സമ്പാദിച്ചതായി വിവരം. ഈ സ്ഥാപനത്തില്‍ ഇന്നലെ പൊലിസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത വ്യാജ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റ് ഇതിന് തെളിവുകളാവുകയാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ളവര്‍ ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബിരുദ സര്‍ട്ടിഫിക്കറ്റിന് 25,000 രൂപ മുതല്‍ 50,000 രൂപ ഈടാക്കിയാതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എം.ബി.എ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ ഈടാക്കിയതായും കണ്ടെത്തി. പിണറായി പാറപ്രം സ്വദേശി അജയനാണ് സ്ഥാപനയുടമയെങ്കിലും പാര്‍ടണര്‍ തിരുവന്തപുരം സ്വദേശിനി ടിന്റുവിന്റെ മേല്‍ നോട്ടത്തില്‍ തിരുവന്തപുരത്ത് വച്ചാണ് എല്ലാ യൂനിവേഴ്‌സിറ്റികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് വന്നത്. തമിഴ്‌നാട് വിശ്വഭാരതി ഗുരുകുല്‍ ശിക്ഷാസംഘം, ഛത്തീസ്ഗഢിലെ വിലാസ്പൂര്‍ സി.വി.രാമന്‍ സര്‍വകലാശാല, വിശ്വഭാരത് ഗുരുകുല്‍ ശിക്ഷാപീഠ്, കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലുള്ള ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലാപ്‌ടോപ്പ്,ഹാര്‍ഡ് ഡിസ്‌ക്,സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനുള്ള പേപ്പര്‍ തുടങ്ങിയവ പൊലിസ് സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. അജയന്‍ രണ്ടു സര്‍വകലാശാലയുടെ വ്യാജ ചെയര്‍മാനായി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായും പൊലിസ് കണ്ടെത്തി. ടിന്റുവിന് എം.ബി.എ ബിരുദം ലഭിച്ചതും ഈ സ്ഥാപനത്തില്‍ വച്ചു തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ് നാടുകളിലും മറ്റ് വിദേശങ്ങളിലും ജോലി തേടി പോകുന്നവരെയാണ് ഈ സ്ഥാപനം ലക്ഷ്യമിട്ടിരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."