HOME
DETAILS

ടോംജോസിനെതിരേ വിജിലന്‍സ് അന്വേഷണം

  
backup
September 30, 2016 | 12:37 AM

%e0%b4%9f%e0%b5%8b%e0%b4%82%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8


തിരുവനന്തപുരം: തൊഴില്‍വകുപ്പ് സെക്രട്ടറി ടോം ജോസിനെതിരേ വിജിലന്‍സ് അന്വേഷണം. 2010ല്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ ടോം ജോസ് സര്‍ക്കാര്‍ അനുമതിയില്ലാതെ മഹാരാഷ്ട്രയില്‍ 50 ഏക്കര്‍ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അന്നുതന്നെ സര്‍ക്കാരിന് ലഭിച്ചിരുന്നു. 2013ല്‍ മുന്‍ സര്‍ക്കാര്‍ ഇതിനെപ്പറ്റി വകുപ്പുതല അന്വേഷണം നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നെങ്കിലും മറ്റൊരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. പൊതുപ്രവര്‍ത്തകനും പീപിള്‍സ് ഫോറം ഫോര്‍ ആന്റികറപ്ഷന്‍ ഡ്രൈവ് സംസ്ഥാന പ്രസിഡന്റുമായ പായ്ച്ചിറ നവാസ് വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ സെല്‍ വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണച്ചുമതല. ബാങ്ക് ഓഫ് ഇന്ത്യയിലെ  തിരുവനന്തപുരം നീറമണ്‍കര ബ്രാഞ്ചില്‍നിന്നും രണ്ടു കോടിയോളം രൂപ വായ്പയെടുത്താണ് 2010ല്‍ ടോം ജോസ് മഹാരാഷ്ട്രയിലെ സിന്തൂര്‍ഗയില്‍ എസ്റ്റേറ്റ് വാങ്ങിയത്. കൂടാതെ എസ്റ്റേറ്റ് വാങ്ങാനായി വായ്പ എടുത്ത തുക മൂന്നുമാസത്തിനകം തിരികെ ബാങ്കില്‍ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തെ ടോംജോസിന്റെയും കുടുംബത്തിന്റെയും ചില ബിനാമികളുടെയും സ്വത്ത് സമ്പാദനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നുമായിരുന്നു പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യസംഘം ഹാജിമാർ 11ന് മടങ്ങിയെത്തും; നെടുമ്പാശ്ശേരിയിൽ വിപുലമായ ഒരുക്കങ്ങൾ

Kerala
  •  2 days ago
No Image

ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  2 days ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  2 days ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  2 days ago
No Image

'പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  2 days ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  2 days ago