HOME
DETAILS

കൊല്ലത്തു റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി: പത്തു മിനുറ്റിലധികം ഗതാഗതം തടസപ്പെട്ടു

  
backup
September 30, 2016 | 8:09 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4

കൊല്ലം: കൊല്ലം-എറണാകുളം റെയില്‍വേ പാതയില്‍ ഇന്നു രാവിലെ വിള്ളല്‍ കണ്ടെത്തി. പത്തു മിനുറ്റിലധികം ഗതാഗതം തടസപ്പെട്ടു. കൊല്ലത്തിനും പെരിനാടിനും ഇടയില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമാണ് 9.30 ഓടെ വിള്ളല്‍ കണ്ടെത്തിയത്.

കൊല്ലത്ത് നിന്നും ഹൈദരാബാദ് ശബരി എക്‌സ്പ്രസ് കടന്നുപോയതിന് ശേഷം പാളത്തിലൂടെ നടന്നുപോയവരാണ് വിള്ളല്‍ കണ്ടത്. തൊട്ടടുത്ത റെയില്‍വേ ഗേറ്റില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി താല്‍ക്കാലിക വെല്‍ഡിങ് ജോലികള്‍ നടത്തി വിള്ളല്‍ പരിഹരിച്ചു. തുടര്‍ന്നു ട്രെയിനുകള്‍ വേഗത കുറച്ച് കടത്തിവിടുകയായിരുന്നു.
കാലാവസ്ഥ വ്യതിയാനമാണ് പാളം പൊട്ടാന്‍ കാരണമായതെന്നാണ് റെയില്‍വെയുടെ വിശദീകരണം. മൂന്ന് വര്‍ഷത്തിനിടെ നാലാംതവണയാണ് ഈ ഭാഗത്ത് വിള്ളല്‍ കണ്ടെത്തുന്നത്. കഴിഞ്ഞ ആഴ്ച കരുനാഗപ്പള്ളി മാരാരിത്തോട്ടത്തു ഗുഡ്‌സ് ട്രെയിന്‍ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. ഈ സമയം ഇതുവഴി ട്രെയിനുകളില്ലാതിരുന്നതിനാല്‍ ഗതാഗത തടസം വലുതായി അനുഭവപ്പെട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  4 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  4 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  4 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  4 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  4 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  4 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  4 days ago