സഊദിയില്‍ ഡ്രൈവിങ് ലൈസന്‍സിനു ലഹരി പരിശോധന നിര്‍ബന്ധമാക്കുന്നു
ദമ്മാം: സഊദിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ലഹരി ഉപഭോഗ പരിശോധന നിര്‍ബന്ധമാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു. വിവിധ ഏജന്‍സികളുമായി സഹകരിച്ച് ലഹരി ഉപഭോഗ പരിശോധന ലൈസന്‍സ് ലഭിക്കന്നതിനുള്ള മാനദണ്ഡമാക്കുമെന്ന് ഗതാഗത വകുപ്പ് വക്താവ് കേണല്‍ താരിഖ് അല്‍ റുബൈയാന്‍ വ്യക്തമാക്കി.
തീരുമാനം നടപ്പായാല്‍ വാഹന യാത്രക്കാര്‍ക്ക് ഏറ്റവും ഗുണം ചെയ്യുമെന്നും ആര്‍ക്കും ഇത് വിപരീത ഫലം ഉണ്ടാക്കുകയിലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ട്രാഫിക് കള്‍ച്ചര്‍ എന്നത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ഗതാഗത വകുപ്പിന് പദ്ധതിയുണ്ട്.
കഴിഞ്ഞ ഡിസംബര്‍ വരെ രാജ്യത്ത് 1.2 മില്യണ്‍ ആളുകള്‍ റോഡപകടങ്ങളില്‍ മരിച്ചതായാണ് കണക്കുകള്‍. ദിനേന 17 മരണവും വര്‍ഷത്തില്‍ 5,26,000 റോഡപകടങ്ങളും രേഖപ്പെടുത്തുന്നുണ്ട്. റോഡപകടങ്ങളില്‍ അറബ് രാജ്യത്ത് രണ്ടാം സ്ഥാനത്തും ലോകാടിസ്ഥാനത്തില്‍ മുന്‍ നിരയിലുമാണ് സഊദിയെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പരിഹാരമായി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളാണ് ഗതാഗത വകുപ്പ് നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."