ആദിവാസി ബാലന്‍ മരിച്ച സംഭവം; നരഹത്യക്ക് കേസെടുക്കണമെന്ന്
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്കുന്ന് കോളനിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ആദിവാസി ബാലന്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് തിരുനെല്ലി പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തരമായി മണ്ഡലം എം.എല്‍.എ ഇടപെടണമെന്നും നഷ്ട്ടപരിഹാര തുക അഞ്ചു ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി ഉയര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 100 ദിവസം പിന്നിട്ട സമയത്ത് 15 കോടിയുടെ വികസന പദ്ധതികള്‍ മാനന്തവാടി മണ്ഡലത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് ഭരണം തുടങ്ങി 150 ദിവസം കഴിഞ്ഞിട്ടും ഒരു രൂപ പോലും വികസനത്തിനോ, ചികിത്സ സഹായമെത്തിക്കാനോ എം.എല്‍.എക്ക് കഴിഞ്ഞിട്ടില്ല. ആദിവാസി യുവതി മരിച്ച സംഭവത്തിലും കാട്ടാനയുടെ ആക്രമണത്തില്‍ വാച്ചര്‍ മരിച്ചപ്പോഴും മൗനം പാലിച്ച എം.എല്‍.എ ക്രിമിനലുകളെ സ്വന്തം പാര്‍ട്ടിക്കാര്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ബലമായി പിടിച്ച് കൊണ്ട് പോയപ്പോഴും പ്രതികരിച്ചില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ റഷീദ് തൃശ്ശിലേരി, പത്മനാഭന്‍ തിരുനെല്ലി, കെ.ജി രാമകൃഷ്ണന്‍, കെ.വി ഷിനോജ്, പി.വി വാസന്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."