HOME
DETAILS
MAL
കമുകിന് കൃഷി നശിപ്പിച്ച സംഭവം; പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
backup
October 01 2016 | 21:10 PM
അരീക്കോട്: കുനിയില്‍ ഇരിപ്പാംകുളം പള്ളിയുടെയും പരിസരത്തെ കര്‍ഷകരുടെയും എണ്ണൂറോളം കമുകിന് തൈകള്‍ വെട്ടി നശിപ്പിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കുനിയില്‍ സര്‍വകക്ഷി സംഘം അരീക്കോട് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് അന്‍വാരി അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധികരിച്ച് കെ.സി.എ ശുക്കൂര്‍, എടക്കര അബ്ദുല്‍ മജീദ്, പി.പി.എ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാന ബേബി, വിവിധ മഹല്ല് പ്രതിനിധികളായ കാരങ്ങാടന്‍ മുഹമ്മദ് അന്‍വാരി, കെ.ടി ഇബ്രാഹിം, കെ.ടി മുഹമ്മദ് മാസ്റ്റര്‍, വൈ.പി അബൂബക്കര്‍ മാസ്റ്റര്‍, നജീബ് കാരങ്ങാടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."