ജില്ലാ ഹര്‍ത്താല്‍ ഭാഗികം; പൊലിസ് നോക്കിനില്‍ക്കെ ഗതാഗതം തടസപ്പെടുത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഹൈറേഞ്ചില്‍ അഴിഞ്ഞാടി; 12 പേര്‍ അറസ്റ്റില്‍
തൊടുപുഴ: കാഞ്ചിയാറ്റില്‍ ദലിത് ശ്മശാനത്തിനായി വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് സംസ്‌ക്കരിച്ച വൃദ്ധന്റെ മൃതദേഹം ജില്ലാ ഭരണകൂടം പുറത്തെടുത്ത് മാറ്റി സംസ്‌കരിച്ചതില്‍ പ്രതിഷേധിച്ച് ചേരമ സാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി നടത്തിയ ജില്ലാ ഹര്‍ത്താല്‍ ഭാഗികം.
അപ്രതീക്ഷിത നീക്കങ്ങളിലൂടെ പൊലിസിനെ വലച്ച ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ 12 പേരെ അടിമാലി പൊലിസ് അറസ്റ്റ് ചെയ്തു.ഹൈറേഞ്ചില്‍ സാമാന്യം ശക്തമായിരുന്ന ഹര്‍ത്താല്‍ മൂന്നാറില്‍ ചലനമുïാക്കിയില്ല.
ഹൈറേഞ്ച് മേഖലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലിസ് നോക്കിനില്‍ക്കെ അഴിഞ്ഞാടി. വിവാഹം, മരണം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി എന്ന് അറിയിച്ചിരുന്നെങ്കിലും കട്ടപ്പന - ഏലപ്പാറ റോഡില്‍ കൊച്ചുകുട്ടികള്‍ അടക്കമുള്ള വിവാഹപ്പാര്‍ട്ടികളുടെ വാഹനങ്ങള്‍ മണിക്കൂറുകളോളം പലയിടത്തും തടഞ്ഞിട്ടു. പൊലിസ് വെറും കാഴ്ചക്കാരായി.
സംഘടനക്ക് വേരോട്ടമില്ലാത്ത തൊടുപുഴയില്‍ പൊലിസ് രംഗത്തിറങ്ങും മുമ്പ് തന്നെ അതിരാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച മര്‍ച്ചന്റ്‌സ് അസോസിയഷേനും ബസ് ഓടിക്കുമെന്ന് അറിയിച്ചിരുന്ന സ്വകാര്യ ബസ് ഉടമാ സംഘവും സംഘര്‍ഷം ഉടലെടുത്തതോടെ പിന്‍വാങ്ങി. ഉച്ചയോടെ ഹര്‍ത്താലുകാര്‍ പിന്‍വാങ്ങിയ ശേഷം കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍വീസ് നടത്തി. ചില വ്യാപാരസ്ഥാപനങ്ങളും തുറന്നു. ചില സ്‌കൂളുകളും പ്രവര്‍ത്തിച്ചു. തൊടുപുഴ മര്‍ച്ചന്റസ് അസോസിയേഷന്‍ നടത്തുന്ന ഓണോല്‍സവ പ്രദര്‍ശനം വൈകിട്ട് വരെ നിര്‍ത്തിവെച്ചു. തൊടുപുഴക്ക് പുറത്തുനിന്നെത്തിയവരാണ് നഗരത്തില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എത്തിയത്.
അടിമാലി മുനിയറ കൊച്ചുനിരപ്പേല്ഡ റെജി(25), പഴംബ്ലിച്ചാല്‍ ഓലിക്കല്‍ സോണി ജോസഫ്(29), ഇരുന്നൂറേക്കര്‍ പുത്തന്‍കാല ജോമോന്‍(26), പടിക്കപ്പ് വെളുത്തമറ്റത്തില്‍ ജയിംസ്(29), മുനിയറ ചേമരത്തില്‍ ബിബിന്‍(29), അടിമാലി വളളപ്പടി കക്കനാട്ട് കെ.എ.സിജു(42), മുനിയറ കാപ്പറയില്‍ യോഹന്നാന്‍(40), മുനിയറ ഈട്ടിക്കാനം ലിജോ(29), മുനിയറ വാഴപ്പറബില്‍ സനീഷ്(31), മുനിയറ കൊച്ചുമറ്റം ട്രൈസ്മാന്‍(32), മുനിയറ തേമരത്തില്‍ ബെന്‍ജോ(22), മുനിയറ മുïക്കാട്ടില്‍ ജോമോന്‍(29), പഴംബ്ലിച്ചാല്‍ ഓലിക്കല്‍ സിനോജ്(30) എന്നിവരെയാണ് അടമാലി എസ്.ഐ ലാല്‍സി ബേബിയുടെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവരമറിയാതെ എത്തിയ നാട്ടുകാര്‍ യാത്ര തുടരാനാകാതെ വലഞ്ഞു.ഹര്‍ത്താല്‍ നടത്തിയവര്‍ നാട്ടുകാരല്ലെന്ന് മനസിലാക്കിയ പ്രദേശവാസികള്‍ ഇതിനെ ചോദ്യം ചെയ്യുകയും വാഹനങ്ങള്‍ കടത്തിവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകോപനപരമായി പെരുമാറുകയും വാഹനങ്ങള്‍ തടയുകയും ചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയ പൊലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."