ബാലാവകാശ വാരാചരണം
തിരുവനന്തപുരം: ദേശീയ ശിശുദിനമായ നവംബര്‍ 14 മുതല്‍ സാര്‍വദേശീയ ശിശുദിനമായ നവംബര്‍ 20 വരെ സംസ്ഥാന ബാലാവകാശ കമ്മിഷനും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂനിറ്റും സംയുക്തമായി ബാലാവകാശ വാരാചരണം നടത്തും.
കുട്ടികളുടെ അവകാശ സംരക്ഷണം, കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും അവബോധ രൂപീകരണം നടത്തുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഒക്ടോബര്‍ 22 ന് പ്രശ്നോത്തരി മത്സരം നടക്കും. എട്ട് മുതല്‍ 12 ക്ലാസ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 സ്കൂളുകളിലെ രണ്ടു പേരടങ്ങുന്ന ടീമിനാണ് പരിപാടിയില്‍ അവസരം. എഴുത്ത് പരീക്ഷയില്‍ വിജയിക്കുന്ന ആറ് ടീമിനെ അവസാന മത്സരത്തില്‍ പങ്കെടുപ്പിക്കും.
സംസ്ഥാനതല പ്രശ്നോത്തരി മത്സരം നവംബര്‍ 18 ന് നടക്കും. തിരുവനന്തപുരം ജില്ലയിലെ പരിപാടികള്‍ ഒക്ടോബര്‍ 22 ന് എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമനില്‍ നടക്കും. പങ്കെടുക്കാന്‍ ഉദ്ദ്യേശിക്കുന്ന ടീമിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കത്ത് സ്കൂള്‍ പ്രിന്സിപ്പല്ഹഡ്മാസ്റ്റര്മാര്ക്ക് ്ോറരുൗ2015@ഴാമശഹ.രീാ എന്ന വിലാസത്തില്‍ മെയില്‍ ചെയ്യാം.വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറേറ്റ് അനക്സ് ഒന്നാംനില, പൂജപ്പുര, തിരുവനന്തപുരം - 12, ഫോണ്‍: 0471 2345121.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."