റോഡ് കൈയേറി പി.എസ്.സിയുടെ കായിക പരിശോധന ജനം പെരുവഴിയില്‍
മയ്യില്‍: വളപട്ടണം പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമാന്തര ഹൈവേയായി ഉപയോഗിക്കുന്ന കാട്ടാമ്പള്ളി-മയ്യില്‍ റോഡ് കൈയേറി പി.എസ്.സിയുടെ കായിക ക്ഷമതാ പരിശീലനം. കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡ് മുതല്‍ നാറാത്ത് പി.എച്ച്.സി വരെയുള്ള രണ്ടു കിലോമീറ്റര്‍ റോഡാണ് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ പി.എസ്.സി അധികൃതരുടെ തീരുമാനപ്രകാരം ഫോറസ്റ്റ് ഗാര്‍ഡ് കായിക ക്ഷമതാ പരിശീലനത്തിനായി കൈയടക്കിയത്. റോഡ് കൈയേറിയതോടെ കണ്ണൂര്‍-കാട്ടാമ്പള്ളി-കമ്പില്‍ റൂട്ടിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വളപട്ടണം പാലം അറ്റകുറ്റപണി തുടങ്ങിയതു മുതല്‍ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള മിക്ക വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡ് സ്തംഭിച്ചതോടെ പുതിയതെരു ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കണ്ണാടിപ്പറമ്പ്-കൊളച്ചേരിമുക്ക് വഴി തിരിച്ചു വിട്ടു. മയ്യിലേക്ക് പോകേണ്ട ബസുകള്‍ സമയം വൈകിയതിനാല്‍ യാത്രക്കരെ കണ്ണാടിപ്പറമ്പ് ഇറക്കി പുല്ലൂപ്പി- കക്കാട് വഴി കണ്ണൂരിലേക്ക് പോയി. ഇതോടെ സ്‌കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പി.എസ്.സി റോഡ് കൈയേറിയത്. സാധാരണയായി കായിക പരിശോധനയും മറ്റും താരതമ്യേന വാഹന ഗതാഗതം കുറഞ്ഞ റോഡിലാണ് നടത്തിയിരുന്നത്. എന്നാല്‍ തിരക്കേറിയ ഈ റോഡ് തെരഞ്ഞെടുത്തത് പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഒരു ദിവസം നാനൂറ് പേര്‍ പങ്കെടുക്കുന്ന കായിക പരിശോധന അഞ്ച് ദിവസം കൂടി തുടരുമെന്നാണ് പി.എസ്.സി അറിയിപ്പ്. ഇന്നു വനിതകളുടെ പരിശോധനയാണ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് പരിശോധന അലവില്‍ പുതിയാപ്പറമ്പ് റോഡിലേക്കോ കക്കാട് പള്ളിപ്പ്രം റോഡിലേക്കോ മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."