HOME
DETAILS

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന്

  
backup
October 05 2016 | 17:10 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b0%e0%b4%b9%e0%b4%bf


കല്‍പ്പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്ത് പദ്ധതി സമര്‍പ്പണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ നടത്തുന്നതില്‍ ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016-17 വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലക്ക് മുഖ്യപരിഗണനയാണ് നല്‍കിയത്. 500 ഹെക്ടറില്‍ ഇത്തവണ നെല്‍കൃഷി ഇറക്കും. കഴിഞ്ഞ വര്‍ഷം 250 ഹെക്ടറിലായിരുന്നു കൃഷി. കര്‍ഷകര്‍ക്ക് വേണ്ട എല്ലാവിധ പ്രോത്സാഹനവും സഹായവും കൃഷിവകുപ്പിന്റെ കൂടി സഹായത്തോടെ പഞ്ചായത്ത് നിര്‍വഹിച്ച് വരികയാണ്.
വിത്ത്, രാസവളം എന്നിവക്കെല്ലാം സബ്‌സിഡി ഒരുക്കുന്നുണ്ട്. ഒരു ഹെക്ടര്‍ തരിശ്‌നിലത്ത് 'പൊന്‍കതിര്‍ 2016' പദ്ധതിയിലുള്‍പ്പെടുത്തി 50 ശതമാനം നിരക്കില്‍ വിത്തും രാസവളങ്ങളും നല്‍കും. ഉല്‍പാദന മേഖലയില്‍ ജൈവ പച്ചക്കറിക്ക് പ്രത്യേക പരിഗണന നല്‍കി. എസ്.സി, എസ്.ടി മേഖലക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും ആറ് ലക്ഷം രൂപ മാറ്റിവച്ചു.
ആദിവാസി കോളനികള്‍ വൈദ്യുതീകരിക്കാന്‍ 160 വീടുകള്‍ക്കായി 6,40,000 രൂപ നീക്കിവച്ചിട്ടുണ്ട്. ആരോഗ്യ മേഖലക്ക് ഇതുവരെയില്ലാത്ത വിധത്തിലാണ് പ്രത്യേക പരിഗണന നല്‍കിയത്. പഞ്ചായത്തിലെ മുഴുവന്‍ ആരോഗ്യ ഉപകേന്ദ്രങ്ങളും മികച്ച ഭൗതിക സാഹചര്യം ഒരുക്കാനും ആവശ്യത്തിന് മരുന്ന് ലഭ്യമാക്കാനും പദ്ധതി തയ്യാറാക്കി.
വിദ്യാഭ്യാസ മേഖലയില്‍ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളിന് ഭൗതിക സാഹചര്യം ഒരുക്കാനും ഭക്ഷണവും ക്ലാസ് റൂമുകളില്‍ വാട്ടര്‍പ്യൂരിഫൈന്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയില്‍ നേരിട്ട ചില സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തുകയാണ് ചില കേന്ദ്രങ്ങളെന്നും പ്രസിഡന്റ് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ശാന്തിനി ഷാജി, ഉഷാ വര്‍ഗീസ്, എം.പി നൗഷാദ്, എ. ഉഷ, സിന്ധു പുറത്തൂട്ട്, കെ.എസ് സന്തോഷ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago