താലൂക്ക് ആശുപത്രിയില്‍ ഒ.പിയില്‍ കുട്ടികളുടെ ഡോക്ടറില്ല
ആലത്തൂര്‍: താലൂക്കാശുപത്രിയിലെ ഒ.പി യില്‍ വിവിധ രോഗങ്ങളുമായി ചികിത്സ തേടിയെത്തുന്ന കുട്ടികളെ നോക്കാന്‍ ഡോക്ടറില്ലാത്തത് മൂലം ചികിത്സ കിട്ടാതെ കുട്ടികളും, അമ്മമാരും വലയുന്നു. നിലവില്‍ ആശുപത്രി സൂപ്രണ്ടാണ് കുട്ടികളെ നോക്കുന്നത്. ഇദ്ദേഹമാണെങ്കില്‍ ഒ.പിയില്‍ കയറാറുമില്ല. സൂപ്രണ്ടിന്റെ ചാര്‍ജ് വഹിക്കുന്നതാണ് കാരണമമായി പറയുന്നത്. ആശുപത്രിയില്‍ കുട്ടികളുടെ ബഹളവും കരച്ചിലും മൂലം അസുഖം മൂര്‍ച്ചിച്ച കുട്ടികളെ മറ്റു ഡോക്ടര്‍മാരോട് നോക്കി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. പിറ്റെ ദിവസം രാവിലെയാണ് സൂപ്രണ്ട് കുട്ടികളെ നോക്കാന്‍ വാര്‍ഡില്‍ കയറുന്നത്. ഇതിന്റെ ദുരിതമനുഭവിക്കുന്നത് രോഗികളായ കുട്ടികളും അവരുടെ അമ്മമാരുമാണ്.
നിത്യേന ആയിരത്തോളം രോഗികളാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് ചികിത്സ തേടി ഒ.പി.ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാന്‍ കാത്ത് നില്‍ക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ പണമില്ലാത്തവരുമാണ് താലൂക്കാശുപത്രിയെ സമീപിക്കുന്നത്.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തും ആശുപത്രി ഭരണ സമിതിയും ഇടപെട്ട് ഡോക്ടമാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം താലൂക്ക് ആശുപത്രിയിലെയും തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിലേക്കും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിയോഗം തീരുമാനിച്ചു. എം.മുഹമ്മദ് കുട്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."