വിവാഹ ജീവിതം സ്വപ്നം മാത്രമായിരുന്ന ഇരട്ട സഹോദരികള്‍ക്ക് കിങ് ജീസസ് ട്രസ്റ്റ് തണലായി
എരുമേലി; കിങ് ജീസസ് ട്രസ്റ്റിന്റെ കാരുണ്യത്തില്‍ ഇരട്ട സഹോദരിമാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്ക്കാരമായി. എരുമേലി അസംപ്ഷന്‍ ഫെറോനാ ചര്‍ച്ചില്‍ ഇന്നലെ ഇരട്ട സഹോദരിമാരുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ ഇവരുടെ വിവാഹ ജീവിതമെന്ന സ്വപ്നം യാഥാര്‍ത്യമാകുകയായിരുന്നു.
ഇടുക്കി ആനവിലാസം സ്വദേശി കൊല്ലം പറമ്പില്‍ മോസസ് - ഓമന ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ചിഞ്ചു, ചിന്നു എന്നിവര്‍ക്കാണ് കിങ് ജീസസ് ട്രസ്റ്റ് തണലായത്. ബന്ധുക്കളും സുഹ്യത്തുക്കളും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ഉപ്പുതറ വാരിക്കാമൂട്ടില് റെജി ചിന്നുവിനും, കാഞ്ഞിരപ്പളളി കപ്പാട് കുപ്പാഴക്കല് സുനീഷ് ചിഞ്ചുവിനും താലിചാര്‍ത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ട്രസ്റ്റ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന ഇരുവരുടേയും അപേക്ഷ പരിഗണിച്ചാണ് ദുരിത ജീവിതത്തില്‍ വിവാഹ ജീവിതം സ്വപ്നം മാത്രം കണ്ടിരുന്ന ഇരട്ടകളായ സഹോദരിമാരെ ട്രസ്റ്റ് ഭാരവാഹികള്‍ കണ്ടെത്തിയത്.
വിവാഹ ചടങ്ങിന് ആവശ്യമായ പൊന്നും, പണവും നല്‍കിയത് കിങ് ജീസസ് ട്രസ്റ്റാണ്. ചടങ്ങുകള്‍ക്ക് ഫാ. റെജി കുട്ടപ്പാട്, ട്രസ്റ്റ് ഭാരവാഹികളായ ബാബു ആറോട്ടയി, മാര്‍ട്ടില്‍ തോമസ്, ടോമിച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."