HOME
DETAILS

നിയന്ത്രണംവിട്ട വാഹനം മതിലും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകര്‍ത്തു

  
backup
October 06, 2016 | 6:26 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%a4


നെടുമ്പാശ്ശേരി: നിയന്ത്രണംവിട്ട വാഹനം മതിലും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകര്‍ത്ത ശേഷം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിഞ്ഞു. അത്താണി മാഞ്ഞാലി റോഡില്‍ കുന്നുകര ജംഗ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങിവരുന്ന ഹാജിമാരെ സ്വീകരിക്കാന്‍ വയനാട്ടില്‍ നിന്നും നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലേക്ക് പോകുകയായിരുന്ന സ്‌കോര്‍പിയോ കാറാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം എട്ട് പേരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും സാരമായ പരിക്കില്ല. നെടുമ്പാശ്ശേരിയില്‍ നിന്നും ഹാജിമാരെയും സ്വീകരിച്ച് മറ്റൊരു വാഹനത്തില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങി.
അത്താണി മാഞ്ഞാലി റോഡില്‍ അപകടങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ നിസംഗത തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. ഒരു മാസം മുന്‍പ് നിയന്ത്രണംതെറ്റിയ കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു കയറി പുത്തന്‍വേലിക്കര സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കടക്കം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന് വീതി വളരെ കുറവായതും, റോഡ് തകര്‍ന്ന് പലയിടത്തും ഗട്ടര്‍ രൂപപ്പെട്ടതുമാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.റോഡിന് വീതി കൂട്ടണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയാണ്.
സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുന്ന റോഡിന് ഇരുവശത്തുമുള്ള പൊതുമരാമത്ത് പുറംപോക്ക് ഭൂമി വീണ്ടെടുത്ത് റോഡിന് വീതി കൂട്ടണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് കുന്നുകര ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഇപ്പോള്‍ അധികാരികളെ സമീപിച്ചിരിക്കുകയാണ്.
ഇതിനായി പുറംപോക്ക് തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വയര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. പുലര്‍ച്ചെയാണ് പലപ്പോഴും അപകടങ്ങള്‍ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തെക്കെ അടുവാശ്ശേരി ജംഗ്ഷന്‍, ചുങ്കം കവല എന്നിവിടങ്ങളിലും നിയന്ത്രണം വിട്ട വാഹനങ്ങള്‍ റോഡരികിലെ കടകളിലേക്ക് ഓടി കയറുകയും, തടിക്കല്‍ കടവ് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ മരണമടയുകയും ചെയ്തിരുന്നു. ചെങ്ങമനാട് ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ വളവില്‍ ഗട്ടര്‍ മൂലമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനും മരണമടഞ്ഞിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  a month ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  a month ago
No Image

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

National
  •  a month ago
No Image

അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ

International
  •  a month ago
No Image

കേരളത്തിൽ എസ്.ഐ.ആർ ഇന്നുമുതൽ; നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചു

Kerala
  •  a month ago
No Image

മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യത; ഏഴിടത്ത് യെല്ലോ അലർട്ട്; തൃശൂരിൽ അവധി

Kerala
  •  a month ago
No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  a month ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  a month ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  a month ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago