ചോരയുണങ്ങാതെ കണ്ണൂര്‍ ഒരാഴ്ചയ്ക്കിടെ രണ്ടു ഹര്‍ത്താല്‍ മുഖ്യമന്ത്രിയുടെ വീടിനു സുരക്ഷ
കൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്ന മേഖലകളില്‍ വീണ്ടും അക്രമം. രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരേ അക്രമം നടത്തുകയും മറ്റൊരു പ്രവര്‍ത്തകന്റെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തു. കൂത്തുപറമ്പ് പൂക്കോട് അമൃത വിദ്യാലയത്തിനു സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റോഷിത്ത് ബാബുവിന്റെ വീടിനു നേരേയും പാതിരിയാട് ലെനിന്‍ സെന്ററിനു സമീപത്തെ കേളോത്ത് പവിത്രന്റെ വീടിനു നേരെയുമാണ് ചൊവ്വാഴ്ച അര്‍ധരാത്രി അക്രമമുണ്ടായത്. റോഷിത്ത് ബാബുവിന്റെ വീടിനുനേരെ ബോംബേറുമുണ്ടായി. ജനല്‍ചില്ലുകള്‍ തകര്‍ന്നു. സ്റ്റീല്‍ ബോംബാണു പൊട്ടിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ ലെനിന്‍ സെന്ററിനു സമീപം പവിത്രന്റ വീട്ടുമുറ്റത്തേക്കാണു ബോംബേറുണ്ടായത്. ജനല്‍ചില്ലുകള്‍ തകര്‍ന്നു. പരുക്കേറ്റ പവിത്രന്റെ പേരക്കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടുവിലായിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കോയിലോട് എരോത്ത് ക്ഷേത്രത്തിനടുത്ത മനോഹരന്റ വാഴ, കവുങ്ങ്, മരച്ചീനി തുടങ്ങിയ കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിച്ചു. ചെറുവാഞ്ചേരിയില്‍ സി.പി.എം നേതാവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ അശോകന്റെ വീടി നുസമീപം ബോംബേറുണ്ടായി. വീടിനുസമീപം റോഡില്‍ ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് ബോംബേറുണ്ടായത്.
കണ്ണവം പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം പടുവിലായി ലോക്കല്‍കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ മോഹനനെ കൊലപ്പെടുത്തിയ സംഭവത്തിനുശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."