HOME
DETAILS
MAL
വെപ്പുകാല് നിര്‍ബന്ധമായി അഴിപ്പിച്ചു, ബെംഗളൂരു വിമാത്താവളത്തിനെതിരെ പരാതിയുമായി പാരാലിംപ്യന്‍
backup
October 13 2016 | 09:10 AM
ബെംഗളൂരു: പരിശോധനയുടെ പേരില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ തന്റെ കൃത്രിമക്കാല്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്ന പരാതിയുമായി പാരാലംപ്യന് ആദിത്യ മേഹ്ത രംഗത്ത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് നിര്‍ബന്ധിപ്പിച്ച് കാല് അഴിപ്പിച്ച ഉടനെ വിമാനം പുറപ്പെടുമെന്നതിനാല്‍ തിരക്കിട്ട് വീണ്ടും ഘടിപ്പിക്കേണ്ടി വന്നു. ഇതിനിടയില്‍ രക്തം വാര്‍ന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസില്‍ നല്കിയ പരാതിയില്‍ അദ്ദേഹം പറഞ്ഞു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ താക്കൂര്‍ ദാസ് എന്നയാള്ക്കെതിരായാണ് പാരാസൈക്ലിസ്റ്റ് താരമായ ആദിത്യ മെഹ്തയുടെ പരാതി. സി.ഐ.എസ്.എഫ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഇതുപോലൊരു അനുഭവം മറ്റൊരു വിമാനത്താവളത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്ന് മേഹ്ത ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."