മനുഷ്യത്വപരമായ സമീപനം ഉണ്ടാകണം: എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: രാഷ്ട്രീയ കൊലപാതകം ഇല്ലാതാക്കാന്‍ മനുഷ്യത്വപരമായ സമീപനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ടത് രാജ്യനന്മയ്ക്ക് ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ഒരുപോലെ രംഗത്തിറങ്ങണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്വമുള്ള സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത്. അധികാരത്തിലിരിക്കുന്ന രണ്ട് പ്രമുഖപാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തും ഇരകളായും വരുന്നത്.
മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ കൊലപാതകങ്ങളെ പരാജയപ്പെടുത്താന്‍ നേതൃത്വം രംഗത്തിറങ്ങിയില്ലെങ്കില്‍ ഇത്തരം പ്രസ്ഥാനങ്ങളെ ജനങ്ങള്‍ വെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."